ADVERTISEMENT

2018ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത പ്രതിരോധ ഉപകരണ നിർമാതാക്കളായ ആൽഫ ഡിസൈനും, ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ചതായി റിപ്പോർട്ടുകൾ. പ്രതിരോധ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, പാക്കിസ്ഥാനെ വിറപ്പിച്ച ഈ സൈനിക നീക്കത്തിൽ‍ ഉപയോഗിച്ച വിവിധ ഉപകരണങ്ങളിൽ ആൽഫ ഡിസൈനിന്റെ അത്യാധുനിക ഡ്രോണായ സ്കൈ സ്ട്രൈക്കറും ഉൾപ്പെടുന്നു.

ഓപ്പറേഷൻ സിന്ദൂരിൽ സ്കൈ സ്ട്രൈക്കേഴ്‌സ്, യുഎവി-ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈലുകൾ (യുഎൽപിജിഎം) എന്നിവയടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകൾ വിന്യസിച്ചിരുന്നു. ഇത് സൈനിക നീക്കങ്ങളുടെ കൃത്യതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കാൻ സഹായിച്ചു.

Image Credit: Canva
Image Credit: Canva

സ്കൈ സ്ട്രൈക്കർ എന്നത് പൂർണ്ണമായും സ്വയം നിയന്ത്രിത ലൂയിറ്ററിംഗ് യുദ്ധോപകരണമാണ് (LM - Loitering Munition). ഇതിന് ഓപ്പറേറ്ററുടെ സഹായമില്ലാതെ തന്നെ നിയുക്ത ലക്ഷ്യങ്ങൾ കണ്ടെത്താനും, അവയെ പിന്തുടർന്ന് ആക്രമിക്കാനും സാധിക്കും. ഈ ഡ്രോണിന്റെ ഫ്യൂസ്‌ലേജിനുള്ളിൽ 5 അല്ലെങ്കിൽ 10 കിലോഗ്രാം വരെ ഭാരമുള്ള വാർഹെഡ് ഘടിപ്പിക്കാൻ കഴിയും, ഇത് ലക്ഷ്യസ്ഥാനത്ത് കാര്യമായ നാശനഷ്ടം വരുത്താൻ ശേഷിയുള്ളതാണ്.

അദാനി ഗ്രൂപ്പിനെപ്പോലെയുള്ള സ്വകാര്യ കമ്പനികളുടെ പ്രതിരോധ മേഖലയിലെ ഈ മുന്നേറ്റം, തദ്ദേശീയമായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ  വഹിക്കുന്ന പ്രധാന പങ്കിനെയാണ് എടുത്തു കാണിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിലൂടെ ആൽഫ ഡിസൈൻ പോലുള്ള കമ്പനികൾ സൈന്യത്തിന് കൂടുതൽ കരുത്ത് പകരുന്നു എന്നത് ശ്രദ്ധേയമാണ്.

English Summary:

Sky Striker drones, manufactured by Alpha Design and acquired by the Adani Group, played a vital role in Operation Sindhuri. This successful military operation utilized advanced technology to achieve significant strategic objectives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com