'കടൽ കത്തിച്ച' രഹസ്യായുധം! തൊടുന്നിടം അഗ്നിയാക്കി മാറ്റുന്ന ഗ്രീക്ക് ഫയർ, വെളിപ്പെടുത്തുന്നവർക്ക് ശിക്ഷ!
.jpeg?w=1120&h=583)
Mail This Article
ആധുനികകാലത്തെ പടക്കളങ്ങൾ പഴയതു തന്നെയെങ്കിലും ആയുധങ്ങൾ നവീനമാണ്. പടയുടെ എണ്ണത്തിനേക്കാളെല്ലാമുപരി ഉപയോഗിക്കുന്ന തന്ത്രങ്ങളും ആയുധ സാങ്കേതികവിദ്യയുടെ നവീനതയുമൊക്കെയാണ് യുദ്ധവിജയം നിർണയിക്കുന്ന ഘടകങ്ങൾ. പ്രാചീനകാലത്തും യുദ്ധരംഗത്ത് കഴിയുന്നത്ര പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സേനകൾ ശ്രമിച്ചിരുന്നു. രാക്ഷസക്കവണകളും സീജ് റാമുകളുമൊക്കെ ഇതിനുദാഹരണങ്ങളായിരുന്നു.
ഇക്കൂട്ടത്തിൽ ഒരു വ്യത്യസ്തമായ ആയുധമായിരുന്നു ഗ്രീക്ക് ഫയർ. ബൈസന്റയിൻ ഗ്രീക്ക് സാമ്രാജ്യമാണ് ഇതുപയോഗിച്ചിരുന്നത്. പെട്രോളിയവും മറ്റേതോ ഘടകങ്ങളുമൊക്കെ ചേർന്ന മിശ്രിതമായിരുന്നു ഇത്. ഇതിന്റെ കൃത്യമായ രാസഘടന അജ്‍ഞാതമാണ്.

ഈ വസ്തു പതിക്കുന്നിടത്തു തീ കത്തുമായിരുന്നു, അതിപ്പോൾ കടലിലായാലും. കുഴലുകളിലും മറ്റുമാക്കി കപ്പലുകളിൽ നിന്നാണ് ഇവ തൊടുത്തിരുന്നത്. അതിനാൽ തന്നെ നാവികയുദ്ധങ്ങളിൽ ഇവ വളരെ നിർണായകമായിരുന്നു. 678ൽ കോൺസ്റ്റാന്റിനോപ്പിൾ യുദ്ധത്തിൽ ബൈസന്റൈൻ സാമ്രാജ്യം ഇതുപയോഗിച്ചിരുന്നു. ശത്രുക്കളുടെ കപ്പൽവ്യൂഹങ്ങളെ നശിപ്പിക്കാൻ ഇതുപകരിച്ചു.
ഈ മിശ്രിതം തയാറാക്കുന്നത് എങ്ങനെയാണെന്നത് വലിയ ഒരു രഹസ്യമായി നിലകൊണ്ടു. ഇതു വെളിപ്പെടുത്തുന്നവർക്ക് ശിക്ഷയും ലഭിക്കുമായിരുന്നു. പിൽക്കാലത്ത് ബൈസന്റൈൻ സാമ്രാജ്യം ശിഥിലമായി. ഈ അഗ്നിവിദ്യയുടെ രഹസ്യവും അതിനൊപ്പം മറഞ്ഞു