Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധത്തിന് 2,74,000 കോടി രൂപ, രാജ്യസുരക്ഷയ്ക്ക് ഈ വിഹിതം മതിയോ?

Indian-Army-gets-its-Dhanush

രാജ്യ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 2017–18 ബജറ്റിൽ പ്രതിരോധ മേഖലയ്ക്ക് 2,74,000 കോടി രൂപയാണ് വകയിരുത്തിയത്. മുൻ ബജറ്റിലെ വിഹിതത്തിനേക്കാൾ 5.8 ശതമാനം കൂടുതലാണിത്. 2,74,000 കോടി രൂപയിൽ പെൻഷനും ഉൾപ്പെടും. 2016–17 ബജറ്റിൽ 2,49,000 കോടി രൂപയായിരുന്നു പ്രതിരോധ വിഹിതം. പ്രതിരോധ മൂലധന വിഹിതം 86,488 കോടി രൂപയാണ്.

സൈനികർക്ക് ഓൺലൈൻ വഴി റെയിൽവെ ടിക്കറ്റ് ബുക്കിങ്ങിന് പ്രത്യേകം സംവിധാനമൊരുക്കുമെന്ന് അരുൺ ജെയ്‌റ്റ്ലി അറിയിച്ചു. ഓൺൈലൻ വഴി പെൻഷൻ വിതരണം ചെയ്യുന്ന സംവിധാനവും നടപ്പിലാക്കും. അതേസമയം, രാജ്യസുരക്ഷയ്ക്കായി കൂടുതൽ തുക, കുറ‍‍ഞ്ഞത് പത്ത് ശതമാനമെങ്കിലും ഉയർത്തേണ്ടതായിരുന്നു എന്നാണ് വിദഗ്ധർ പ്രതികരിച്ചത്. സോവിയറ്റ് കാലത്തെ വിമാനങ്ങളും മറ്റു യുദ്ധസാമഗ്രികളും പുതുക്കാൻ കൂടുതൽ വിഹിതം വേണ്ടതുണ്ട്. എന്നാൽ ഈ ബജറ്റിൽ അതുണ്ടായിട്ടില്ല.

കഴിഞ്ഞ രണ്ടു ബജറ്റുകളിലും പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 11, 10.5 ശതമാനം വരെ ഉയർത്തിയിരുന്നു. പാക്ക്, ചൈന അതിർത്തികളിലെ സുരക്ഷ ശക്തമാക്കാാൻ കൂടുതൽ സംവിധാനങ്ങൾ വേണ്ടതുണ്ട്. പ്രതിരോധ രംഗത്ത് കൂടുതൽ പണം ചെലവാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. 

ബജറ്റ് വാർത്തകൾ പൂർണരൂപം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.