ADVERTISEMENT

ചൈനയിലേക്ക് പുറപ്പെട്ട റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം കടലില്‍ ഉപേക്ഷിച്ചു. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ആണ് കപ്പല്‍ കൊടുങ്കാറ്റിലകപ്പെട്ടതിനെ തുടര്‍ന്ന് നടുക്കടലില്‍ ഉപേക്ഷിക്കേണ്ടി വന്നത്. റഷ്യന്‍ ആയുധ നിര്‍മ്മാണ കമ്പനിയായ റോസ്‌ടെക് കോര്‍പറേഷനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 

റഷ്യയുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 വാങ്ങുന്നതിന് ആദ്യം കരാറുറപ്പിച്ച രാജ്യം ചൈനയായിരുന്നു. അഞ്ചാം തലമുറയില്‍പെട്ട യുദ്ധവിമാനങ്ങളെ പോലും കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷിയുണ്ട് എസ് 400ന്. 600 കിലോമീറ്റര്‍ പരിധിയില്‍ 30 ലക്ഷ്യങ്ങള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയില്‍ മൂന്നു ഡസനോളം ലക്ഷ്യങ്ങള്‍ തകര്‍ക്കാനും ഇവക്ക് സാധിക്കും. 

റഷ്യക്ക് നേരത്തെയുണ്ടായിരുന്ന എസ് 300 സംവിധാനത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് എസ് 400. മുന്‍തലമുറയേക്കാളും രണ്ടര മടങ്ങ് വേഗതയുള്ള ഒന്ന്. എസ് 400 റഷ്യ 2007 മുതല്‍ ഉപയോഗിക്കുന്നുണ്ട്. സിറിയക്കെതിരെ റഷ്യ ഈ മിസൈല്‍ സംവിധാനം ഉപയോഗിച്ചിരുന്നു. ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈലുകളേയും കണ്ടെത്തി തകര്‍ക്കാന്‍ ഇവക്ക് സാധിക്കും. 

ചൈനക്കുള്ള എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം കടലില്‍ ഉപേക്ഷിക്കേണ്ടിവന്നവിവരം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ RBC.ru ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലീഷ് ചാനലിലെ ലെനിന്‍ഗ്രാഡ് മേഖലയില്‍ വെച്ചായിരുന്നു കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടത്. മിസൈലുകളെ താങ്ങി നിര്‍ത്തിയിരുന്ന കപ്പലിലെ ഭാഗവും കൊടുങ്കാറ്റില്‍ തകര്‍ന്നു. ഇതോടെ മിസൈലുകള്‍ കടലില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 

പുതിയ എസ്–400 മിസൈലുകളുടെ നിര്‍മാണം റഷ്യയില്‍ ആരംഭിച്ചിട്ടുണ്ടെന്നും അവ വൈകാതെ ചൈനയിലേക്ക് അയക്കുമെന്നും വിവരമുണ്ട്. മിസൈല്‍ പ്രതിരോധ സംവിധാനം എസ് 400 കൊടുങ്കാറ്റില്‍ പെട്ട് ഉപേക്ഷിക്കേണ്ടി വന്ന വിവരം റോസ്‌ടെക് സിഇഒ ചെംസോവ് തന്നെയാണ് സ്ഥിരീകരിച്ചത്. 

റഷ്യയുടെ ആറ് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം 2014ലാണ് ചൈന മൂന്ന് ബില്യണ്‍ ഡോളറിന് വാങ്ങിയത്. ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പുറമേ ജെറ്റ് വിമാനങ്ങള്‍, ഡ്രോണുകള്‍ തുടങ്ങിയവയെ 600 കിലോമീറ്റര്‍ അകലെ നിന്നു പോലും കണ്ടെത്തി നശിപ്പിക്കാന്‍ ഈ പ്രതിരോധ സംവിധാനത്തിനാകും. പത്ത് മീറ്റര്‍ മുതല്‍ 27 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന വസ്തുക്കൾ എസ് 400ന്റെ പരിധിയില്‍ പെടും. മണിക്കൂറില്‍ 17000 കിലോമീറ്റര്‍ വേഗത്തിലാണ് ഇവ ലക്ഷ്യത്തിലേക്ക് പറക്കുക. ഇത് ലോകത്ത് നിലവിലുള്ള ഏതൊരു എയര്‍ക്രാഫ്റ്റിനേക്കാളും കൂടിയ വേഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT