ADVERTISEMENT

ഇന്ത്യയ്ക്കതിരായ വ്യോമ പ്രതിരോധം ശക്തമാക്കാൻ കൂടുതൽ ടെക്നോളജികളും അത്യാധുനിക വിമാനങ്ങളും പാക്കിസ്ഥാൻ വ്യോമസേന സജ്ജമാക്കുന്നതായി റിപ്പോർ‌ട്ട്. വ്യോമ നിരീക്ഷണം ശക്തമാക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടെക്നോളജികളാണ് പാക്കിസ്ഥാൻ വ്യോമസേന ഉപയോഗിക്കുന്നത്. ചൈന, അമേരിക്ക പോർവിമാനങ്ങൾക്കു പുറമെ മറ്റു ചില രാജ്യങ്ങളിൽ നിന്നും പാക്കിസ്ഥാൻ സഹായം തേടുന്നുണ്ട്. വ്യോമ പ്രതിരോധം ശക്തമാക്കാൻ സ്വീഡനിൽ നിന്നു സാബ് 2000 വിമാനത്തിൽ ഘടിപ്പിക്കുന്ന റഡാറുകളും മറ്റു സംവിധാനങ്ങളും ഇറക്കുമതി ചെയ്തെന്ന് വിവിധ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

 

ഏപ്രിൽ ഒൻപതിനാണ് വ്യോമ പ്രതിരോധത്തിനുള്ള റഡാർ സംവിധാനങ്ങൾ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ എത്തിയിരിക്കുന്നത്. സ്വീഡിഷ് കമ്പനിയായ സാബ് ആണ് കയറ്റുമതി ചെയ്തിരിക്കുന്നത്. ഫെബ്രുവരി 27ന് നടന്ന ഡോഗ്ഫൈറ്റിൽ പാക്കിസ്ഥാൻ വ്യോമസേനയുടെ ഇരുപത്തിയഞ്ചോളം പോർവിമാനങ്ങളെ സഹായിച്ചതിൽ സ്വീഡനിൽ നിന്നു വാങ്ങിയ, അത്യാധുനിക സംവിധാനങ്ങളുള്ള സാബ് 2000 വിമാനങ്ങളും ഉണ്ടായിരുന്നു. 

പാക്കിസ്ഥാൻ 2006 ലാണ് ആറു സാബ് 2000 വിമാനങ്ങൾ വാങ്ങുന്നത്. ഇതിൽ നാലു വിമാനങ്ങൾ ‘എറിഐ എയർബോൺ ഏർലി വാണിങ് സിസ്റ്റം’ ഘടിപ്പിച്ചതാണ്. ഈ വിമാനങ്ങളിൽ നാലും ഫെബ്രുവരി 27 ന് നടന്ന ദൗത്യത്തിൽ പാക്ക് വ്യോമസേന ഉപയോഗിച്ചെന്ന് തെളിഞ്ഞിട്ടുണ്ട്. 2017 ൽ സമാനമായ മൂന്നു വിമാനങ്ങൾ കൂടി പാക്കിസ്ഥാൻ ഓർഡർ ചെയ്തിട്ടുണ്ട്. ഇതു റദ്ദാക്കാൻ വേണ്ട നയതന്ത്രപരമായ നീക്കം ഇന്ത്യ നടത്തിയിരുന്നു.

saab-pakistan

 

2012 ൽ പാക്കിസ്ഥാനിലെ മിൻഹാസ് വ്യോമതാവളത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ എറിഐ ഘടിപ്പിച്ച മൂന്നു സാബ് 2000 വിമാനങ്ങൾ തകർന്നിരുന്നു. ഇതിൽ ചിലത് നന്നാക്കിയെടുക്കാൻ സാധിക്കാത്ത രീതിയിൽ തകർന്നിരുന്നു. തുടർന്നാണ് 2017 ൽ മൂന്നു സ്വീഡിഷ് സാബ് 2000 വിമാനങ്ങൾ കൂടി പാക്കിസ്ഥാൻ ഓർഡർ ചെയ്തത്. എറിഐ സംവിധാനമുള്ള ആറു സാബ് 2000 വിമാനങ്ങൾ വേണമെന്നാണ് പാക്ക് വ്യോമസേന ആവശ്യപ്പെട്ടത്. എന്നാൽ ഏപ്രിൽ ഒൻപതിന് മൂന്നു എറിഐ  സിസ്റ്റമാണ് പാക്കിസ്ഥാനിൽ എത്തിയിരിക്കുന്നത്.

 

ഈ ആറു വിമാനങ്ങളും ഒന്നിച്ചാൽ പാക്ക് വ്യോമപരിധി കൃത്യമായി നിരീക്ഷിക്കാൻ കഴിയുമെന്നാണ് അറിയുന്നത്. അതിർത്തി കടന്നുള്ള ഇന്ത്യൻ വ്യോമസേനയുടെ നീക്കങ്ങൾ ഇതുവഴി മനസ്സിലാക്കാൻ സാധിക്കും. ഇന്ത്യയുടെ വ്യോമ മുന്നറിയിപ്പ് സംവിധാനമുള്ള നേത്ര വിമാനത്തിനു സമാനമായാണ് പാക്കിസ്ഥാൻ സാബ് 2000 ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT