ADVERTISEMENT

അണ്വായുധം പ്രയോഗിക്കുമെന്ന പാക്കിസ്ഥാന്റെ ഇടക്കിടെയുള്ള പ്രസ്താവനക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അണ്വായുധം പ്രയോഗിക്കുമെന്ന പാക്ക് ഭീഷണിക്ക് ശക്തമായ മറുപടിയാണ് മോദി നൽകിയത്. പാക്കിസ്ഥാന്‍ ഇടക്കിടെ അണ്വായുധങ്ങളെക്കുറിച്ച് പറയാറുണ്ട്, എന്നാൽ ഇന്ത്യ അണ്വായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ദീപാവലിക്ക് പൊട്ടിച്ച് ആഘോഷിക്കാനുള്ളതെല്ലന്നും മോദി പൊതുപരിപാടിയിൽ പറഞ്ഞു.

സർവീസിൽ നിന്നു വിരമിച്ച സൈനികര്‍ക്കായി സംഘടിപ്പ റാലിക്കിടെയായിരുന്നു മോദിയുടെ മുന്നറിയിപ്പ്. തുടർച്ചയായി പാക്ക് ഭീഷണിപ്പെടുത്തലുകളും പ്രകോപനങ്ങളും കേട്ട് ഭയക്കുന്ന നയം ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്. അതിർത്തിയിൽ എന്ത് സംഭവിച്ചാലും ഉടൻ അണ്വായുധങ്ങളെക്കുറിച്ച് പാക്കിസ്ഥാന്‍ വിളിച്ചുപറയും. രാജ്യാന്തര മാധ്യമങ്ങളും പാക്കിസ്ഥാന്റെ അണ്വായുധങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ നമ്മുടെ അണ്വായുധങ്ങള്‍ ദീപാവലിക്ക് ആഘോഷിക്കാൻ വേണ്ടിയല്ല സൂക്ഷിച്ചിരിക്കുന്നതെന്നും മോദി ഓർമിപ്പിച്ചു.

ദിവസങ്ങൾക്ക് മുൻപും മോദി അണ്വായുധ മുന്നറിയിപ്പ് നടത്തിയിരുന്നു. ഇന്ത്യയുടെ കൈയ്യില്‍ ഏറ്റവും ശക്തിയുള്ള ന്യൂക്ലിയാർ ബോംബ് ( ‘the mother of nuclear bombs') ഉണ്ടെന്നും വേണ്ടിവന്നാൽ പ്രതികരിക്കാതിരിക്കില്ലെന്നുമാണ് അന്ന് മോദി മുന്നറിയിപ്പു നൽകിയത്. ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി ഇങ്ങനെ പറഞ്ഞത്. മോദിയുടെ പ്രസംഗം സമാധാന ദിവസമായി ആചരിക്കുന്ന മഹാവീര്‍ ജയന്തിയുടെ അന്നായിരുന്നുവെന്നും ചിലര്‍ രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.

പുതിയ ഇന്ത്യ തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മുൻപ് പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികള്‍ ഇന്ത്യയിലെത്തി ആക്രമിച്ച ശേഷം മടങ്ങിപ്പോകുമായിരുന്നു. കൂടാതെ ഞങ്ങളുടെ കൈയ്യില്‍ ആണവ ബോംബുണ്ട്. ഇതിന്റെ ബട്ടണ്‍ അമര്‍ത്തുമെന്നു പറഞ്ഞ് പാക്കിസ്ഥാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇതുകേട്ട് നമ്മളുടെ ആളുകൾ കരയുമായിരുന്നു. പാക്കിസ്ഥാന്‍ അതു ചെയ്തു, ഇതു ചെയ്തു എന്നൊക്കെ പറഞ്ഞു നടക്കുമായിരുന്നു. ഇനി കരഞ്ഞു നടക്കാന്‍ പാക്കിസ്ഥാന്റെ ഊഴമാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT