ADVERTISEMENT

ആണവ കരാറുകളിൽ നിന്നു പിൻമാറിയ ഇറാനെ ഭീഷണിപ്പെടുത്താൻ അമേരിക്കയുടെ പോർവിമാനങ്ങളും യുദ്ധവിമാനങ്ങളും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വിമാനവാഹിനി കപ്പലുകളും ബോംബർ വിമാനങ്ങളും നേരത്തെ തന്നെ ഇറാനു സമീപം വിന്യസിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയുടെ ഓരോ നീക്കങ്ങളും ടെക്നോളജിയുടെ സഹായത്തോടെ ഇറാനും നിരീക്ഷിക്കുന്നുണ്ട്.

 

ഇത്രയും പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളും അമേരിക്ക വിന്യസിച്ചിട്ടും ഇറാന്റെ നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ടുപോയിട്ടില്ല. മുന്നൊരുക്കത്തിന്റെ വിഡിയോകളും ചിത്രങ്ങളും അമേരിക്ക തന്നെ പോസ്റ്റ് ചെയ്ത് ഇറാനു മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ രണ്ടാഴ്ച മുൻപ് ഇറാൻ പുറത്തുവിട്ട എച്ച്ഡി മികവുള്ള വിഡിയോ കണ്ട് അമേരിക്ക മാത്രമല്ല, ലോക ശക്തികൾ വരെ ഞെട്ടിയിരിക്കും. കാരണം മറ്റൊന്നുമല്ല, അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ പറന്ന് ഇറാൻ ഡ്രോൺ വിഡിയോ പകർത്തിയിരിക്കുന്നു.

 

അമേരിക്കൻ പടക്കപ്പലുകളുടെ സമീപത്തു കൂടെ ചെറിയ വസ്തുക്കൾ പറന്നാൽ പോലും അറിയുന്ന സൈന്യം ഇറാന്റെ ഡ്രോൺ കണ്ടില്ലെന്നത് അദ്ഭുതമാണ്. കപ്പലിൽ ലാൻഡ് ചെയ്തിരിക്കുന്ന ഓരോ പോർവിമാനത്തിന്റെയും പേരു പോലും ഇറാന്‍ പുറത്തുവിട്ട വിഡിയോയിലുണ്ട്. എന്തുകൊണ്ട് യുഎസ്എസ് ഐസന്‍ഹോവറിലെ റഡാർ ഇറാന്റെ ഡ്രോൺ കണ്ടില്ല എന്നാണ് പ്രതിരോധ വിദഗ്ധർ ചോദിക്കുന്നത്.

 

പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന സമയത്താണ് യുഎസ്എസ് ഐസന്‍ഹോവറിന്റെ വിഡിയോ പകർത്തിയിരിക്കുന്നത്. കപ്പലിന്റെ മുകളിലൂടെ രഹസ്യമായി പറന്ന് ഇത്രയും മികച്ച വിഡിയോ പകർത്താമെങ്കിൽ ഡ്രോൺ ഉപയോഗിച്ച് വിമാനവാഹിനി കപ്പൽ തകർക്കാനും ഇറാനു സാധിക്കുമെന്ന് ഇതിൽ നിന്നു വ്യക്തമാണ്. എന്നാൽ ഈ വിഡിയോ എന്നാണ് പകർത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com