ADVERTISEMENT

അമേരിക്കയുടെ ഭീഷണികൾക്കിടെ ബങ്കറിലെ വൻ ആയുധങ്ങളുടെ വിഡിയോ പുറത്തുവിട്ടു ഇറാന്റെ മുന്നറിയിപ്പ്. ആയുധങ്ങളുടെയും മിസൈലുകളുടെ കാര്യത്തിൽ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറാൻ പുറത്തുവിട്ട വിഡിയോ. മൂന്നു തലത്തിലുമുള്ള ആക്രമണത്തിനു വേണ്ട ആയുധങ്ങൾ മരുഭൂമിയിലെ രഹസ്യ അറകളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിഡിയോയിൽ കാണിക്കുന്നത്. അമേരിക്കയ്ക്ക് പുറമെ മറ്റു ശത്രുരാജ്യങ്ങളെയും ഭീതിപ്പിടുത്തുന്നതാണ് ഇറാന്റെ ആയുധശേഖരം.

 

ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് പ്രതിരോധമെന്നോണം ആയുധ വിഡിയോകൾ പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനിക വിന്യാസത്തിനുള്ള ഇറാന്റെ താക്കീതാണ് ഈ വിഡിയോ. അമേരിക്കയുടെ പോർവിമാനങ്ങളും വിമാനവാഹനി കപ്പലുകളും ഇറാനു സമീപം വിന്യസിച്ചിരിക്കുകയാണ്.

 

മരുഭൂമിയിലെ രഹസ്യ തുരങ്കത്തില്‍ മിസൈലുകളും മറ്റു ആയുധങ്ങളും ശേഖരിച്ചുവച്ചിരിക്കുന്നതായി വിഡിയോയിൽ കാണാം. ഇറാന്റെ അത്യാധുനിക പ്രതിരോധ ആയുധം, ക്വിയാം 1 ബാലിസ്റ്റിക് മിസൈല്‍ സിസ്റ്റത്തിന്റെ ഭാഗങ്ങളും ദൃശ്യങ്ങളിലുണ്ട്. ആയുധ ബങ്കറിന്റെ മുൻഭാഗത്ത് തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെയ്‌നിയുടെയും പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെയും ചിത്രങ്ങൾ പതിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com