ADVERTISEMENT

സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിലെ ആഗമന ഹാളിൽ ഹൂതികളുടെ ക്രൂസ് മിസൈൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. 26 പേർക്ക് പരുക്കേറ്റ ദുരന്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സൗദി ചാനലുകൾ പുറത്തുവിട്ടത്.

 

ഹൂതികളുടെ കീഴിലുള്ള സബ ന്യൂസ് വെളിപ്പെടുത്തിയത് ആക്രമണത്തിനു ഉപയോഗിച്ചത് സ്ട്രാറ്റജിക് ഗൈഡഡ് ക്രൂസ് മിസൈൽ ആണെന്നാണ്. ഇറാനിൽ നിന്നു ഇറക്കുമതി ചെയ്ത അത്യാധുനിക മിസൈലുകള്‍ ഉപയോഗിച്ചാണ് ഹൂതികൾ ആക്രമണം നടത്തിയതെന്നാണ് സൗദി ആരോപിക്കുന്നത്. സൗദി അറേബ്യയിലെ നഗരങ്ങൾ ലക്ഷ്യമാക്കിയുള്ള യെമനിലെ ഹൂതികളുടെ ആക്രമണം തുടരുന്നുവെന്നാണ് ഈ ആക്രമണവും സൂചിപ്പിക്കുന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം.

iran-missile-

 

തിങ്കളാഴ്ച ഖമീസ് മുശൈത്ത് പട്ടണം ലക്ഷ്യമാക്കി വന്ന രണ്ടു ഡ്രോണുകൾ സൗദ്യ വ്യോമ പ്രതിരോധ സംവിധാനം തകർത്തിരുന്നു. ആയുധം ഘടിപ്പിച്ച ഡ്രോണുകളാണ് വ്യോമ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ച് തകർത്തത്. സൗദിയിലേക്ക് വന്ന രണ്ടു ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ഹൂതികളുടെ ആക്രമണം. ആൾ താമസമുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ഡ്രോണുകൾ നീങ്ങിയിരുന്നത്.

 

കഴിഞ്ഞ രണ്ടു വർഷമായി സൗദിക്കെതിരെ ഹൂതികളുടെ വ്യോമാക്രമണം പതിവ് വാർത്തയാണ്. എയർപോർട്ടുകൾ, ഇന്ധന ടാങ്കുകൾ, പ്രധാന നഗരങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണം. എന്നാൽ അമേരിക്കയിൽ നിന്നു വാങ്ങിയ പാട്രിയേറ്റ് പ്രതിരോധ സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ആക്രമണങ്ങളെ സൗദ വ്യോമസേന പ്രതിരോധിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com