ADVERTISEMENT

അമേരിക്ക, ബ്രിട്ടൻ ശക്തികൾക്കെതിരെ പുതിയ വെല്ലുവിളിയുമായി ഇറാൻ. ഇറാന്റെ കൈവശം ഭൂഖണ്ഡാന്തര ഡ്രോണുകൾ ഉണ്ടെന്നും ആവശ്യമെങ്കിൽ അവ ഉപയോഗിക്കുമെന്നും ഇറാൻ നേവി ചീഫ് ഹൊസൈൻ ഖാൻസാദി മുന്നറിയിപ്പ് നൽകി.

 

ഇപ്പോൾ ഞങ്ങളുടെ കൈവശം ഇത്തരത്തിലുള്ള ഡ്രോണുകളുണ്ട്, ആവശ്യമെങ്കിൽ അവ തീർച്ചയായും ഉപയോഗിക്കുമെന്നും റിയർ അഡ്മിറൽ ഖാൻസാദി യംഗ് ജേണലിസ്റ്റ് ക്ലബിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുറഞ്ഞ നിരക്കിൽ അതിർത്തി പ്രദേശങ്ങൾ നിരീക്ഷിക്കാൻ സൈനിക ഉപകരണമായാണ് ഇറാൻ ഡ്രോണുകൾ നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പേർഷ്യൻ ഗൾഫിലെ അമേരിക്കൻ കപ്പലുകളെ ഇസ്‌ലാമിക് റിപ്പബ്ലിക് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യുഎസിന്റെയും സഖ്യകക്ഷികളുടെയും കപ്പലുകളുടെ ഓരോ ചലനത്തിന്റെയും കൃത്യമായ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ടെന്നും അഡ്മിറൽ പറഞ്ഞു.

 

‘എല്ലാ ശത്രു കപ്പലുകളും, പ്രത്യേകിച്ചും അമേരിക്കക്കാർ, അവരുടെ സ്റ്റാർട്ടിങ് പോയിന്റ് മുതൽ പ്രദേശത്ത് പ്രവേശിക്കുന്ന നിമിഷം വരെ പോയിന്റ്-ബൈ-പോയിന്റ് നിരീക്ഷിക്കുന്നുവെന്നത തങ്ങൾക്ക് ധൈര്യത്തോടെ പ്രഖ്യാപിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയൻ സായുധ സേനയ്ക്ക് അവരുടെ ദൗത്യങ്ങളെക്കുറിച്ചും മേഖലയിലെ അവരുടെ നീക്കങ്ങളെക്കുറിച്ചും വിവരങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT