ADVERTISEMENT

അണ്വായുധങ്ങൾ ഉപേക്ഷിക്കാൻ തയാറാണെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അണ്വായുധങ്ങൾ ഉപേക്ഷിക്കുകയാണെന്ന് ഇന്ത്യ പറഞ്ഞാൽ പാക്കിസ്ഥാനും ആ വഴിക്ക് നീങ്ങുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു.

 

ആണവയുദ്ധം പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഒരു ഓപ്ഷനല്ല. ആണവയുദ്ധം എന്ന ആശയം യഥാർLത്തിൽ സ്വയം നാശമാണെന്നും അദ്ദേഹം പറഞ്ഞു. 1971 ലെ യുദ്ധത്തിനുശേഷം പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി രണ്ട് ഇന്ത്യൻ സൈനിക വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്. 1971 ലെ യുദ്ധത്തിനുശേഷം ആദ്യമായാണ് ഈ വർഷം പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നുഴഞ്ഞുകയറിയത്.

 

ഫെബ്രുവരിയിൽ രണ്ട് ദക്ഷിണേഷ്യൻ അയൽക്കാർ തമ്മിലുണ്ടായ സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ച ഇമ്രാൻ ഖാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് പ്രശ്നത്തിൽ ഇടപെട്ട് മധ്യസ്ഥത വഹിക്കാനും ആവശ്യപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ് അമേരിക്ക. പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ മധ്യസ്ഥത വഹിക്കാനും കശ്മീർ എന്ന ഒരേയൊരു പ്രശ്നം പരിഹരിക്കാനും കഴിയുന്ന ഏക രാജ്യവും അമേരിക്കയാണെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. 70 വർഷമായി പരിഷ്‌കൃത അയൽക്കാരെപ്പോലെ ജീവിക്കാൻ ഞങ്ങൾക്ക് കഴിയാത്ത ഒരേയൊരു കാരണം കശ്മീർ മാത്രമാണെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

 

‘ഇന്ത്യ ചർച്ചയ്ക്ക് വരണം. ഇതിൽ യുഎസിന് ഒരു വലിയ പങ്ക് വഹിക്കാൻ കഴിയും. പ്രസിഡന്റ് ട്രംപിന് തീർച്ചയായും ഒരു വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് തോന്നുന്നു. ഈ ഭൂമിയിലെ 1.3 ബില്യൺ ആളുകളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. എങ്ങനെയെങ്കിലും ഈ പ്രശ്നം പരിഹരിക്കാനാകുമെങ്കിൽ എന്നെന്നേക്കുമായി സമാധാനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT