ADVERTISEMENT

രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തുള്ള കപുസ്റ്റിൻ യാർ പ്രാക്ടീസ് റെയ്ഞ്ചിൽ നിന്ന് ടോപോൾ-എം ആണവ മിസൈൽ റഷ്യ വിജയകരമായി പരീക്ഷിച്ചു. 11,000 കിലോമീറ്റർ ദൂര പരിധിയുള്ള ടോപോൾ-എം എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ 2,500 കിലോമീറ്റർ അകലെയുള്ള കസാക്കിസ്ഥാനിലെ സാരി-ഷഗാൻ റെയ്ഞ്ചിലേക്ക് തൊടുത്താണ് പരീക്ഷിച്ചത്. ടോപോൾ-എമ്മിന് അമേരിക്കയെ മുഴുവൻ ടാർഗറ്റു ചെയ്യാനാകുമെന്നാണ് അറിയുന്നത്.

 

രാജ്യത്തെ തന്ത്രപ്രധാന മിസൈൽ സേനയാണ് പരീക്ഷണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂലൈ 26ന്, തന്ത്രപരമായ മിസൈൽ സേനയുടെ ഒരു യൂണിറ്റാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ടോപോൾ-എം മിസൈൽ എസ്എസ് -27 മോഡ് 1, സിക്കിൾ ബി, ആർ‌എസ് -12 എം 1, ആർ‌എസ് -12 എം 2, ആർ‌ടി -2 പി‌എം 2 എന്നീ പേരുകളിലും അറിയപ്പെടുന്നു. 1980 കളിൽ സോവിയറ്റ് യൂണിയന്റെ വിഘടനത്തെത്തുടർന്ന് റഷ്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ പി-മൊബൈൽ, സിലോ അധിഷ്ഠിത മിസൈൽ എന്നിവയുടെ പരിഷ്കരിച്ച് പതിപ്പാണിത്. എന്നാൽ 1992 ൽ പുനർരൂപകൽപ്പന ചെയ്ത ഈ മിസൈൽ 1997 മുതൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമാണ്. 

 

21.9 മീറ്റർ നീളവും 1.9 മീറ്റർ വീതിയുമുള്ള ടോപോൾ-എം മിസൈലിന്റെ വിക്ഷേപണ ഭാരം 47,200 കിലോഗ്രാം ആണ്. തുടക്കത്തിൽ മിസൈൽ വികസിപ്പിച്ചെടുത്തപ്പോൾ 500 കിലോ ടൺ ആണവായുധം വഹിക്കാൻ ശേഷിയുണ്ടായിരുന്നു. പിന്നീട് 1 മെട്രിക് ടൺ ആണവ ബോംബ് വഹിക്കാൻ ശേഷിയുള്ള മിസൈലായി മാറ്റുകയായിരുന്നു. കൂടാതെ ഒന്നിൽ കൂടുതൽ ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഇതേ മിസൈലിൽ ആറ് മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ് ടാർഗെറ്റബിൾ റീഇൻട്രി വെഹിക്കിൾ (എം‌ആർ‌വി) പോർമുനകൾ സ്ഥാപിക്കാനും കഴിഞ്ഞു.

 

ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഗ്ലോനാസ്) ഉപയോഗിച്ച് കുതിക്കുന്ന ടോപോൾ-എമ്മിന് പോർമുന സജീവമാക്കുന്നതിനും വിക്ഷേപിക്കുന്നതിനുമായി പോസ്റ്റ്-ബൂസ്റ്റ് വെഹിക്കിൾ (പി‌ബിവി) സംവിധാനമുണ്ട്. റേഡിയേഷൻ, വൈദ്യുതകാന്തിക ഇടപെടൽ തുടങ്ങി പ്രശ്നങ്ങൾ നേരിടാനുള്ള കഴിവും ഈ മിസൈലിനുണ്ട്. നിലവിൽ 80 ടോപോൾ-എം മിസൈലുകൾ റഷ്യയിലുണ്ടെന്ന് യുഎസ് റിപ്പോർട്ടിൽ പറയുന്നത്. ടോപോൾ-എം മിസൈലുകൾ ഇനി നിർമിക്കില്ലെന്ന് 2009 ൽ റഷ്യ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com