ADVERTISEMENT

പതിവ് പരിശീലന പറക്കലിനിടെ പാക്കിസ്ഥാൻ ആർമി ഏവിയേഷൻ വിമാനം തകർന്ന് 17 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റാവൽപിണ്ടിയിലാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സൈനിക വിമാനം റാബി പ്ലാസയ്ക്ക് സമീപം റെസിഡൻഷ്യൽ ഏരിയയിൽ തകർന്നു വീണത്. രണ്ട് പൈലറ്റുമാരും മൂന്ന് ജീവനക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പടും. മരിച്ചവരിൽ അഞ്ച് സൈനികരും ഉൾപ്പെടുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

 

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും തീ നിയന്ത്രണവിധേയമാക്കി. റാവൽപിണ്ടി, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം തകർന്നു വീഴാനുള്ള കാരണം ഇതുവരെ അറിവായിട്ടില്ല. കരസേനയുടെ ഹെലികോപ്റ്ററുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

 

ഒരു വലിയ സ്ഫോടനത്തിന്റെ ശബ്ദം കേട്ടാണ് താൻ ഉണർന്നതെന്ന് പ്രദേശവാസിയായ മുഹമ്മദ് സാദിഖ് പറഞ്ഞു. ‘ആളുകൾ നിലവിളിക്കുന്നുണ്ടായിരുന്നു, ഞങ്ങൾ അവരെ സഹായിക്കാൻ ശ്രമിച്ചു, പക്ഷേ തീജ്വാലകൾ ഉയരത്തിലായിരുന്നു, തീ വളരെ തീവ്രമായിരുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞു. വിമാനം തകരുന്നതിന് മുൻപ് തന്നെ തീപിടിച്ചതായി മറ്റൊരാൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT