ADVERTISEMENT

തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയം. കരയിൽ നിന്നും തൊടുത്തുവിടാവുന്ന ദ്രുതപ്രതികരണ ശേഷിയുള്ള മിസൈലാണിത്. ഒഡിഷ തീരത്തു ഞായറാഴ്ച 11.05 നായിരുന്നു പരീക്ഷണം.

 

ചന്ദിപ്പുരിലെ പരീക്ഷണ മേഖലയിൽ എത്തിച്ച ട്രക്കിൽനിന്നാണു മിസൈൽ പരീക്ഷിച്ചതെന്നാണു ഔദ്യോഗിക വിശദീകരണം. ക്വിക്ക് റിയാക്‌ഷൻ സർഫസ് ടു എയർ മിസൈൽ (ക്യുആർഎസ്എഎം) ആണിത്. ഡിആർഡിഒ വികസിപ്പിച്ച മിസൈലിന്റെ ദൂരപരിധി 20–30 കിലോമീറ്ററാണ്.

 

പല ലക്ഷ്യങ്ങളെ ഒരേസമയം ഉന്നമിടാവുന്ന മിസൈലാണിത്. ഏതു കാലാവസ്ഥയിലും പ്രവർത്തന സജ്ജം. 2017 ജൂൺ നാലിനാണ് മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത്. തുടർന്ന് 2019 ഫെബ്രുവരി 26 നും പരീക്ഷിച്ചു. അന്ന് രണ്ട് റൗണ്ട് പരീക്ഷണമാണ് നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT