ADVERTISEMENT

മലപ്പുറം ജില്ലയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവര്‍‌ക്കായി രക്ഷാപ്രവർത്തനം സജീവമാക്കാൻ വ്യോമസേന. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർക്കു ഭക്ഷണവിതരണം നടത്തുന്നതിനും ഒറ്റപ്പെട്ടുകിടക്കുന്നവരെ രക്ഷിക്കാനും വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നും സേന അറിയിച്ചു.

 

മുൻ വര്‍ഷത്തെ പോലെ തന്നെ നിരന്തരമായി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ് വ്യോമസേന. രക്ഷാപ്രവർത്തനിത്തിനു കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും വ്യോമസേന എല്ലാ സംവിധാനങ്ങളുമായാണ് മലപ്പുറത്ത് എത്തിയിരിക്കുന്നത്.

 

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററുകളിൽ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സൈന്യം എത്തിയിട്ടുണ്ട്. രാത്രിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാൻ സഹായിക്കുന്ന ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT