ADVERTISEMENT

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ച ചൈനയുടെ ഇന്ത്യയിലെ കച്ചവടം പൂട്ടിക്കുമെന്ന് ഭീഷണിയുമായി വ്യാപാരികൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട് ഫോണുകൾ വിൽക്കുന്നതും ചൈനീസ് കമ്പനികളാണ്. പാക്കിസ്ഥാനെ പിന്തുണച്ചതിനാൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി നിര്‍ത്തണമെന്നാണ് വ്യാപാരികളുടെ സംഘടനായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആവശ്യപ്പെട്ടിരിക്കുന്നത്.

 

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനാണ് ആഹ്വാനം നൽകിയിരിക്കുന്നത്. ജമ്മു കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ചതിനാൽ ചൈനീസ് ഇറക്കുമതിക്ക് 500 ശതമാനം വരെ കസ്റ്റംസ് തീരുവ ചുമത്തണമെന്നും നിർദ്ദേശമുണ്ട്.

 

യുണൈറ്റഡ് നേഷൻ സെക്യൂരിറ്റി കൗൺസിലിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയം പാക്കിസ്ഥാൻ അവതരിപ്പിക്കുകയും ചൈന പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയുടെ ശത്രുക്കളുടെ പട്ടികയിൽ ചൈന സ്ഥാനം പിടിച്ചിട്ടുണ്ടെന്നും ഇത് പൗരന്മാരെയും വ്യാപാര സമൂഹത്തെയും പ്രത്യേകിച്ച് ദുഃഖത്തിലാഴ്ത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com