ADVERTISEMENT

ലോകത്തെ ഏറ്റവും വേഗമുള്ള ആയുധം പുറത്തെടുത്ത് ചൈന. കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡിലാണ് ഹൈപ്പർ സോണിക് മിസൈൽ അവതരിപ്പിച്ചത്. ഡിഎഫ്-17 എന്ന ഹൈപ്പർസോണിക് മിസൈലാണ് ചൈന അവതരിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്നതിനിടെ ചൊവ്വാഴ്ച ബെയ്ജിങ്ങിൽ നടന്ന പരേഡിലാണ് ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിച്ചത്.

 

എന്നാൽ ഈ മിസൈലിന്റെ കൂടുതൽ വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല. അൾട്രാ ഹൈ സ്പീഡ് മിസൈലിന്റെ ആറ് ഫ്ലൈറ്റ് ടെസ്റ്റുകൾ (2014 മുതൽ) നടത്തിയതിനു ശേഷമാണ് ചൈന ഔദ്യോഗികമയി അവതരിപ്പിച്ചത്. അതേസമയം അടുത്ത വർഷം വരെ ഡിഎഫ് - 17 വിന്യസിക്കില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കണക്കാക്കുന്നത്.

 

പുതിയ ഹൈപ്പർസോണിക് മിസൈൽ പസിഫിക് മേഖലയിലെ യുഎസ് നാവിക സേനയ്ക്ക് വലിയ ഭീഷണിയായേക്കുമെന്നാണ്  പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെളിപ്പെടുത്തൽ. മറ്റ് രാജ്യങ്ങളും ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. എങ്കിലും ശബ്ദത്തേക്കാൾ അഞ്ചിരിട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന യുദ്ധോപകരണങ്ങൾ കുറവാണ്. ഇത്തരത്തിലുള്ള മിസൈലാണ് ഡിഎഫ് -17. ലോകത്തെ ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനമാണ് ഡിഎഫ് -17 എന്ന് തന്നെ പറയാം. 2019 ൽ റഷ്യയും ഹൈപ്പർസോണിക് മിസൈൽ വിന്യസിച്ചതായി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

 

എന്നാൽ ഡിഎഫ്-17 ഒരു പോർമുന വഹിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ആയിരം മൈലോ അതിൽ കൂടുതലോ സഞ്ചരിക്കാൻ ശേഷിയുള്ള ഡിഎഫ്-17 ന് യുഎസ് സേനയെയും അവരുടെ സഖ്യകക്ഷികളെയും പടിഞ്ഞാറൻ പസഫിക്കിലുടനീളം ഭീഷണിപ്പെടുത്താനാകും.

 

അതേസമയം, അമേരിക്കയും അതിന്റെ ആദ്യ എച്ച്ജിവി മിസൈൽ സ്വന്തമാക്കാൻ തുടങ്ങിയിരിക്കുന്നു. 2018 അവസാനത്തിൽ പെന്റഗൺ 20 ‘കോമൺ’ ഹൈപ്പർസോണിക് വാഹനങ്ങൾ നിർമിക്കുന്നതിനും എട്ട് മാർഗനിർദ്ദേശ സംവിധാനങ്ങൾ ഘടിപ്പിക്കുന്നതിനും നാല് ലോഞ്ചറുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുമായി 700 മില്യൺ ഡോളർ വിലമതിക്കുന്ന ഡൈനറ്റിക്സ്, ലോക്ക്ഹീഡ് മാർട്ടിന് കരാറുകൾ നൽകി. യു‌എസ് സൈന്യത്തിന് 2023 ൽ തന്നെ ആദ്യത്തെ എച്ച്ജിവി-ലോഞ്ചിങ് യൂണിറ്റ് രൂപീകരിക്കാൻ കഴിയുമെന്നാണ് അറിയുന്നത്.

 

യു‌എസ് നേവിയും വ്യോമസേനയും പൊതുവായ എച്ച്‌ജിവിയുടെ പതിപ്പുകൾ വിന്യസിക്കാനാണ് പദ്ധതിയിടുന്നത്. ഇന്നത്തെ സബ്സോണിക് ടോമാഹോക്ക് ക്രൂസ് മിസൈലുകൾ ചെയ്യുന്ന അതേ രീതിയിൽ നാവികസേന അന്തർവാഹിനികളിൽ നിന്ന് ലംബമായി വിക്ഷേപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com