ADVERTISEMENT

ബുള്ളറ്റ് പ്രൂഫ് ശേഷിയുള്ള വാഹനങ്ങളും സ്മാർട് റോബോട്ടുകളും ഉൾപ്പെടെ പുതുതായി നിർമിച്ച സൈനിക ഉപകരണങ്ങൾ ഇറാനിയൻ ആർമിയുടെ ഗ്രൗണ്ട് ഫോഴ്‌സ് പുറത്തിറക്കി. വ്യാഴാഴ്ച നടന്ന ചടങ്ങിൽ ആഭ്യന്തരമായി നിർമിച്ച ഉപകരണങ്ങൾ ബന്ധപ്പെട്ട സൈനികർക്ക് ഔദ്യോഗികമായി കൈമാറി.

 

ചടങ്ങിനിടെ അത്യാധുനിക ബുള്ളറ്റ് പ്രൂഫ് പേഴ്‌സണൽ കാരിയറായ റൂയിന്റാൻ പ്രദർശിപ്പിച്ചിരുന്നു. ഭാരം കുറഞ്ഞ വാഹനം വ്യത്യസ്ത യുദ്ധക്കളങ്ങളിൽ ഉപയോഗിക്കാൻ ശേഷിയുള്ളതാണ്. ചടങ്ങിൽ ഹൈദർ 1 എന്ന് വിളിക്കുന്ന നെറ്റ്‌വർക്ക് അധിഷ്ഠിത സ്മാർട് റോബോട്ടും അനാച്ഛാദനം ചെയ്തു. 360 ഡിഗ്രി കറങ്ങാനും ലോഡുകൾ വഹിക്കാനും വസ്തുക്കളും തടസ്സങ്ങളും കണ്ടെത്താനും റോബട്ടിന് കഴിവുണ്ട്.

 

ഓട്ടോപൈലറ്റ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഫാർപാഡ് എന്ന പേരിൽ കൈകൊണ്ട് വിക്ഷേപിച്ച ഡ്രോണും സൈന്യം പ്രദർശിപ്പിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഏത് ഭീഷണിയും നേരിടാൻ ഇറാന്റെ സന്നദ്ധത പ്രകടിപ്പിക്കുന്നതായിരുന്നു ചടങ്ങ്.

പശ്ചിമേഷ്യയിലെ യുഎസിന്റെ സൈനിക സാന്നിധ്യം ഇറാൻ സൈനിക മേധാവികള്‍ നിഷേധിച്ചു. മുസ്‌ലിംകൾക്ക് അവരുടെ ഐക്യം ശക്തിപ്പെടുത്തുന്നതിലൂടെ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.

 

ഇറാൻ അടുത്തിടെ പ്രതിരോധ മേഖലയിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഉപരോധങ്ങളും പാശ്ചാത്യ സാമ്പത്തിക സമ്മർദ്ദവും നേരിടുന്നുണ്ടെങ്കിലും സൈനിക ഉപകരണങ്ങളും ഹാർഡ്‌വെയറുകളും നിർമിക്കുന്നതിൽ സ്വയംപര്യാപ്തത നേടി. ഇസ്ലാമിക് റിപ്പബ്ലിക് പറയുന്നത് തങ്ങളുടെ സൈനിക ശക്തി പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രമാണെന്നും മറ്റ് രാജ്യങ്ങൾക്ക് ഒരു ഭീഷണിയുമില്ലെന്നുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT