ADVERTISEMENT

ഇറാന്റെ ഭൂഗർഭ ‘മിസൈൽ നഗരങ്ങൾ’ അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പടെയുള്ള ശത്രു രാജ്യങ്ങള്‍ക്ക് എന്നും ഭീഷണിയായിരിക്കും. അത്യാധുനിക ശേഷിയുള്ള മിസൈലുകൾ വലിയ കോൺക്രീറ്റ് പാളികൾ ഉപയോഗിച്ച് ഭൂമിക്കടിയിൽ മറച്ചിരിക്കുകയാണ്. ആയുധങ്ങളുടെ വലിയൊരു ശേഖരം മിഡിൽ ഈസ്റ്റേൺ സ്റ്റേറ്റായ ഇറാനിന്റെ മണ്ണിൽ ചിതറിക്കിടക്കുകയാണ്. ശത്രുക്കൾ ആക്രമിച്ചാൽ പ്രത്യാക്രമണം നടത്താൻ സജ്ജമായിട്ടാണ് ഇതെല്ലാം വിന്യസിച്ചിരിക്കുന്നത്.

 

ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ റെവല്യൂഷണറി ഗാർഡ്സ് എയ്‌റോസ്‌പേസ് ഡിവിഷന്റെ കമാൻഡറായിരുന്ന ബ്രിഗേഡിയർ ജനറൽ അമീർ അലി ഹാജിസാദെ നേരത്തെ തന്നെ ഇറാനിയൻ ഭൂഗർഭ ആയുധ ശേഖരത്തിന്റെ വിഡിയോ പ്രക്ഷേപണം ചെയ്തിരുന്നു.

കോഡ് 7500 എന്ന പേരിൽ അറിയപ്പെടുന്ന ഇറാന്റെ ആയുധപ്പുര ടെഹ്‌റാനിലെ ഖോജിറിലാണ് സ്ഥിതിചെയ്യുന്നത്. ശത്രുക്കൾ തെറ്റ് ചെയ്താൽ ഭൂമിയുടെ ആഴത്തിൽ നിന്ന് അഗ്നിപർവതം പോലെ മിസൈൽ താവളങ്ങൾ പൊട്ടിത്തെറിക്കുമെന്നാണ് ആഴ്ചകള്‍ക്ക് മുന്‍പ് ഹാജിസാദെ പറഞ്ഞത്.

 

ഉറപ്പുള്ള കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ചതും മിസൈലുകൾ നിറച്ചതുമായ ഭൂഗർഭ സൈനിക താവളങ്ങളുടെ ചിത്രങ്ങൾ ഇടക്കിടെ ഇറാൻ സൈന്യം തന്നെ പുറത്തുവിടാറുണ്ട്. ബങ്കറുകൾ തകർക്കും ബോംബുകളെ നേരിടാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ് കോഡ് 7500. ഇറാനിയൻ ടിവിയിൽ പ്രക്ഷേപണം ചെയ്ത വിഡിയോയിൽ 400 മൈൽ ദൂരപരിധിയുള്ള ക്വിയാം -1 ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടുന്ന നിരവധി മിസൈലുകൾ കോഡ് 7500 ൽ കാണാം. ഇറാന്റെ പുതിയ മിസൈലുകളുടെ നിർമാണവും ഇവിടെയാണ് നടക്കുന്നത്.

 

ഇറാന്റെ പ്രശസ്തമായ ഷഹാബ് 3 ഇടത്തരം മിസൈലുകളുടെ നിർമാണത്തിനുള്ള സ്ഥലമാണ് കോഡ് 7500. 'ഷൂട്ടിങ് സ്റ്റാർ' എന്നറിയപ്പെടുന്ന ഷഹാബിന് 186 മൈൽ വരെ രാസായുധ പോര്‍മുനകൾ വഹിച്ച് കുതിക്കാൻ കഴിയും. ഉത്തര കൊറിയയിൽ നിന്നാണ് ഈ മിസൈലുകൾ വാങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.

 

പടിഞ്ഞാറൻ ഇറാനിലാണ് ലാർ ഗാരിസൺ ബേസ് സ്ഥിതിചെയ്യുന്നത്. പർവതനിരകളിലാണ് ഇതിന്റെ കവാടം. ഇത് വിശാലമായ തുരങ്ക സമുച്ചയമാണ്. ഈ സ്ഥലം വളരെ പരിരക്ഷിതവും സുരക്ഷിതവുമാണെന്നാണ് എൻ‌സി‌ആർ‌ഐ വൃത്തങ്ങൾ പറഞ്ഞത്. കർശനമായ സുരക്ഷ നിലനിർത്തുന്നതിനായി മൊബൈൽ ഫോൺ സിഗ്നലുകൾ, ഇന്റര്‍നെറ്റ് എന്നിവ വിലക്കിയ പ്രദേശങ്ങളാണ് ഇറാന്റെ രഹസ്യ കേന്ദ്രങ്ങൾ. ഇറാനിയൻ തീരത്താണ് മറ്റൊരു മിസൈൽ കേന്ദ്രം സ്ഥിതിചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com