ADVERTISEMENT

ജപ്പാനിലെ വടക്കൻ അമോറി പ്രിഫെക്ചറിൽ സൈനിക പരിശീലനത്തിനിടെ അമേരിക്കയുടെ എഫ് -16 പോർവിമാനം അബദ്ധത്തിൽ ഡമ്മി ബോംബ് താഴേക്കിട്ടതായി റിപ്പോർട്ട്. പിന്നീട് നടത്തിയ തിരച്ചിലിൽ പരിശീലന മൈതാനത്തിന് പുറത്തുള്ള സ്വകാര്യ ഭൂമിയിൽ നിന്നാണ് ബോംബ്  കണ്ടെത്തിയതെന്ന് ജപ്പാനിലെ യുഎസ് സേനയുടെ കമാൻഡർ (യുഎസ്എഫ്ജെ) അറിയിച്ചു.

 

പരിശീലനം നടത്തുന്നതിനിടയിൽ, മിസാവ എയർ ബേസിലെ എഫ്-16 ഡ്രാഗൺ റേഞ്ചിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഒരു ഡമ്മി ബോംബ് താഴേക്കിട്ട് പരീക്ഷണം നടത്തിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ബോംബിട്ടതിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യു‌എസ്‌ കമാൻഡർ ജപ്പാൻ സർക്കാരിനെ അറിയിച്ചു.

 

ജപ്പാനിൽ നിലയുറപ്പിച്ച യുഎസ് സൈനിക വിമാനവുമായി ബന്ധപ്പെട്ട സമാന സംഭവങ്ങൾ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ രണ്ട് ഹെലികോപ്റ്ററുകൾ ഓകിനാവ പ്രിഫെക്ചറിലെ റെസിഡൻഷ്യൽ ഏരിയകളിൽ അടിയന്തര ലാൻഡിങ് നടത്തിയത് വലിയ വാർത്തയായിരന്നു. ഒരു ഹെലികോപ്റ്റർ വിൻഡോ പ്രാദേശിക സ്കൂളിൽ പതിച്ചതിനെ തുടർന്ന് 10 വയസുള്ള വിദ്യാർഥിക്ക് നിസാര പരിക്കേറ്റിരുന്നു.

 

2017 നവംബറിൽ 11 പേരുമായി തിരിച്ച സി 2-എ വിമാനം പസഫിക് സമുദ്രത്തിൽ തകർന്ന് മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഒരു മാസം മുൻപ് സിഎച്ച് -53 ഹെലികോപ്റ്റർ സ്വകാര്യമായി അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെ തീപിടിച്ചിരുന്നു.

English Summary: US F-16 Jet Accidentally Drops Dummy Bomb in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT