ADVERTISEMENT

പശ്ചിമേഷ്യയിലെ പലരും ചൊവ്വാഴ്ച ഉറക്കമുണർന്നത് മറ്റൊരു തരത്തിലുള്ള മുന്നറിയിപ്പുമായാണ്. ഇസ്രയേൽ വീണ്ടും ഗാസയിൽ ആക്രമണം നടത്തിയിരിക്കുന്നു. തിങ്കളാഴ്ച രാത്രി നടന്ന ഇസ്രയേലി വ്യോമാക്രമണം എല്ലായ്‌പ്പോഴും നിലനിൽക്കുന്ന സംഘർഷത്തെ വീണ്ടും ചൂടാക്കിയിരിക്കുന്നു. ഇത്തവണ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഇസ്രയേലിന്റെ സമാധാനപരമായ കേന്ദ്രത്തിലേക്ക് കൂടി ആക്രമണ ഭീഷണി വ്യാപിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

 

ഇസ്രയേൽ സൈന്യം പറയുന്നതനുസരിച്ച് ചൊവ്വാഴ്ച രാവിലെയോടെ 50 ഓളം റോക്കറ്റുകൾ ഇസ്രയേലിലേക്ക് വന്നുവെന്നാണ് അറിയുന്നത്. ഇതിൽ 20 എണ്ണം ഇസ്രേയേലിന്റെ പ്രധാന പ്രതിരോധ സംവിധാനം അയൺ ഡോം തകർത്തുവെന്നാണ് അവകാശപ്പെടുന്നത്. ഇസ്രയേലിന്റെ അതിർത്തിയിൽ ഒന്നടങ്കം അയൺ ഡോം വിന്യസിച്ചിരിക്കുകയാണ്.

 

മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോം നിർമിക്കുന്നത് ഇസ്രയേലി പ്രതിരോധ കരാറുകാരൻ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് ആണ്. ഗാസയുമായുള്ള 2014 ലെ യുദ്ധത്തിൽ അയൺ ഡോം ഉപയോഗിച്ചിരുന്നു. ഓരോ അയൺ ഡോമിനും ഏകദേശം 100 ദശലക്ഷം ഡോളർ ആണ് വില. ഇതിൽ പ്രയോഗിക്കുന്ന ഓരോ മിസൈലിനും 50,000 ഡോളർ ചെലവുണ്ട്.

 

2017 ൽ അയൺ ഡോം പരിഷ്കരിച്ചിരുന്നു. ഇത് സ്‌നൈപ്പറുകളെയും ഡ്രോണുകളെയും നേരിടാൻ കൂടി സഹായിക്കുന്നതാണ് അയൺ ഡോൺ. കമ്പനി പ്രസ്താവനകൾ അനുസരിച്ച് 10 കിലോമീറ്റർ വരെയാണ് പരിധി. ലോകമെമ്പാടുമുള്ള സൈനിക സേന പതിറ്റാണ്ടുകളായി മിസൈൽ പ്രതിരോധ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ പറക്കുന്ന ബോംബുകളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും വരവോടെയാണ് പ്രതിരോധ സംവിധാനങ്ങൾ വരാൻ തുടങ്ങിയത്. അതിവേഗ മിസൈലുകളെ നേരിടാൻ മറ്റൊരു ദ്രുത മിസൈൽ ആവശ്യമാണെന്ന് മിക്കവരും ആലോചിച്ചു തുടങ്ങി. ന്യൂക്ലിയർ പോർമുന വഹിക്കുന്ന ബാലിസ്റ്റിക് പ്രതിരോധ മിസൈലായ നൈക്ക് സ്യൂസ് ആദ്യമായി യുഎസ് അവതരിപ്പിച്ചത് 1961 ൽ ആണ്. എന്നാൽ അന്ന് ആ സാങ്കേതികവിദ്യ അത്ര വിജയിച്ചില്ല.

 

അയൺ ഡോം ഇസ്രയേലിൽ വികസിപ്പിച്ചതാകാം. പക്ഷേ അയൺ ഡോം പ്രയോഗിക്കുന്ന ഏക രാജ്യം ഇസ്രയേൽ മാത്രമല്ല എന്നാണ് റിപ്പോർട്ട്. വിലയേറിയ പ്രതിരോധ സംവിധാനം അയൺ ഡോം വാങ്ങിയ രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള കാൽക്കലിസ്റ്റിന്റെ അഭ്യർഥന റാഫേൽ നിരസിക്കുകയും ചെയ്തിരുന്നു.

 

എന്നിട്ടും 2018 മെയ് മാസത്തിൽ റൊമാനിയൻ എയ്‌റോസ്‌പേസ് കമ്പനിയായ റൊമേറോ എസ്എ ഉൾപ്പെടെയുള്ള രാജ്യാന്തര ഇടപാടുകാരെ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അയൺ ഡോം സംവിധാനങ്ങൾ യുഎസ് സൈന്യത്തിന് ‘അടിയന്തിര ആവശ്യത്തിനായി’ വിൽക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.

 

70 കിലോമീറ്റർ വരെ പരിധിക്കുള്ളിൽ വിവിധ തരം ഹ്രസ്വ ദൂര റോക്കറ്റുകൾ തടയാൻ ഈ സംവിധാനത്തിന് കഴിയും. വൻ പീരങ്കി ബാരേജുകൾ കൈകാര്യം ചെയ്യുന്നതിനാണ് അയൺ ഡോം രൂപകൽപന ചെയ്തിരിക്കുന്നത്. ഓരോ ലോഞ്ചറിനും ഇരുപത് ഇന്റർസെപ്ഷൻ മിസൈലുകളുണ്ട്. ഒരേ സമയം നിരവധി മിസൈലുകൾ പ്രയോഗിക്കാൻ കഴിയും. ഈ മിസൈലുകൾ സ്റ്റാറ്റിസ്റ്റിക്കൽ ആയുധങ്ങളാണ്.  

 

2012 ലെ ഓപ്പറേഷൻ ക്ലൗഡ് പില്ലർ സമയത്ത് അയൺ ഡോമിന് വൻ പരാജയം നേരിട്ടുവെന്നാണ് നിരവധി ഗവേഷകർ അവകാശപ്പെടുന്നത്. വിഡിയോ ഫൂട്ടേജുകളും വിവിധ ഫീൽഡ് റിപ്പോർട്ടുകളും അടിസ്ഥാനമാക്കി 5 ശതമാനം കൃത്യതയാണ് അന്ന് അവർ കണക്കാക്കിയത്. ഇതിനുശേഷം, 2019 മെയ് മാസത്തിൽ ഇസ്രയേലിലേക്ക് വിട്ട 690 മിസൈലുകളെ അടിസ്ഥാനമാക്കി അയൺ ഡോമിന് 85 ശതമാനം കൃത്യതയുണ്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 690 മിസൈലുകളിൽ 410 എണ്ണം ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് പതിച്ചത്. ഇതിനാൽ അയൺ ഡോം ഇടപെടേണ്ടി വന്നില്ലെന്നാണ് ഇസ്രയേൽ സൈന്യം പറഞ്ഞത്. അയൺ ഡോം വിന്യസിച്ച ഭാഗങ്ങളിലേക്ക് വന്ന 279 മിസൈലുകളിൽ 240 എണ്ണവും വിജയകരമായി തകർത്തു.

English Summary: Facts About the Iron Dome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT