ADVERTISEMENT

പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങൾ ഇസ്രയേലിൽ നിന്ന് വാങ്ങാനുള്ള കരാർ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ അത്യാധുനിക ശേഷിയുള്ള ഡ്രോണുകൾ ഇന്ത്യക്ക് നൽകാൻ സജ്ജമാണെന്ന് നേരത്തെ തന്നെ ഇസ്രയേൽ അറിയിച്ചിരുന്നു. ആയുധം വഹിക്കാൻ ശേഷിയുള്ള 10 ഹെറോൺ ഡ്രോണുകളാണ് ഇസ്രയേലിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.

 

40 കോടി ഡോളർ കണക്കാക്കപ്പെടുന്ന ഇടപാടിന് അന്തിമരൂപം നൽകാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചത്. 1 ടൺ പേലോഡ് വഹിക്കാൻ കഴിയുന്ന 85 അടി ചിറകുള്ള ഇസ്രയേലിലെ ഏറ്റവും വലിയ ആളില്ലാ ആകാശ വാഹനമായ ഹെറോൺ ടിപി വായുവിൽ നിന്ന് ഉപരിതലത്തിലേക്ക് മിസൈലുകൾ വിക്ഷേപിക്കാൻ പ്രാപ്തമാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.

 

മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണ് കരാർ ഒപ്പിട്ടത്. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഹെറോൺ ഡ്രോണുകൾ നിർമിക്കുന്നത്. നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ള ഡ്രോണുകളാണ് ഹെറോൺ. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച് കൃത്യമായ ലക്ഷ്യത്തിലേക്ക് എത്താനും ഹെറോണിന് സാധിക്കും.

 

മിസൈൽ പ്രയോഗിക്കാൻ ശേഷിയുള്ള ഹെറോൺ ഡ്രോണിന് 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ വരെ ശേഷിയുള്ളതാണ് ഹെറോൺ. ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഹെറോൺ. ഫ്രാൻസ്, തുർക്കി, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്. ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താൻ ഹെറോണിന് സാധിക്കും. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങൾ തൽസമയം പകർത്തി കമാൻഡകോളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചുക്കൊടുക്കും.

 

ഇതിനാൽ തന്നെ ഭീകരർക്കെതിരെ കൃത്യമായി തിരിച്ചടിക്കാൻ കമാൻഡോകൾക്ക് കഴിയും. ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഹെറോൺ ടെക്നോളജിക്ക് സാധിക്കുന്നതിനാൽ തന്ത്രപരമായി മിഷൻ നടത്താനാകും. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കമാൻഡോകൾക്ക് വലിയ സഹായമായാണ്.

 

പത്താൻകോട്ട് വ്യോമത്താവളം ആക്രമിക്കാനെത്തിയ ഭീകരരുടെ നീക്കത്തെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ആളില്ലാ വിമാനങ്ങൾ നൽകിയിരുന്നു. ഇരുട്ടിൽ മനുഷ്യന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഇസ്രായേൽ നിർമിത ഹെറോൺ ആളില്ലാ വിമാനങ്ങൾ.

 

അതേസമയം, 200 ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാർ ഒപ്പിടാൻ ഇന്ത്യ വൈകുകയാണെന്ന് റഷ്യൻ വക്താവ് ആൻഡ്രി ബോഗിൻസ്കി പറഞ്ഞു. ഞങ്ങൾ എല്ലാ വിവരങ്ങളും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. നിർഭാഗ്യവശാൽ ഇന്ത്യൻ ഭാഗത്തുനിന്ന് കാര്യക്ഷമവും വേഗത്തിലുള്ളതുമായ നീക്കം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

200 റഷ്യൻ കെ‌എ 226 ടി ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനായി മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പരിപാടിയിൽ 2015 ൽ ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടിട്ടുണ്ടെന്നും 60 എണ്ണം റഷ്യയിൽ നിർമിച്ചു നൽകാമെന്നും ബാക്കിയുള്ളവ ഇന്ത്യയിൽ  ഉൽപ്പാദിപ്പിക്കുമെന്നും ബോഗിൻസ്കി പറഞ്ഞു.

English Summary: India plans to purchase ‘armed version’ of Israeli drone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT