ADVERTISEMENT

ഇറാന്റെ ഖുദ്സ് ഫോഴ്സിന്റെ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണെന്ന് റിപ്പോർട്ട്. മൊസാദിന്റെ കഴുകൻമാർ വർഷങ്ങളോളം സുലൈമാനിയുടെ പിന്നാലെ തന്നെയുണ്ട്. സുലൈമാനിയെ വധിക്കുന്നത് സംബന്ധിച്ച് നിരവധി തവണ മൊസാദ് വക്താവ് വെളിപ്പെടുത്തിയിട്ടുമുണ്ട്. നേരത്തെ തന്നെ നിരവധി ഇറാനിയൻ ശാസ്ത്രജ്ഞരെയും മൊസാദ് കഴുകൻമാർ ആസൂത്രണം ചെയ്ത് വധിച്ചിട്ടുണ്ട്.

 

കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേലിന്റെ മൊസാദ് തലവനായ യോസി കോഹൻ ഇറാനിലെ സൈനിക തലവനായ കാസിം സുലൈമാനിലെ വധിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. 2006 ൽ ഇസ്രയേൽ തന്നെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് സുലൈമാനിയും പ്രതികരിച്ചിരുന്നു.

 

ഇറാന്റെ സൈനിക ശേഷിയെ തകർക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് മൊസാദ് സുലൈമാനിയെ പിന്തുടർന്നിരുന്നത്. സുലൈമാനിയെ വധിക്കാൻ വേണ്ട രഹസ്യ വിവരങ്ങളെല്ലാം നൽകിയത് മൊസാദ് തന്നെയാണ്. ട്രംപ് ഉത്തരവിട്ട വ്യോമാക്രമണത്തിൽ ജനുവരി മൂന്നിനാണ് സുലൈമാനി കൊല്ലപ്പെട്ടത്.

 

ഈ പ്രദേശത്തെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏറ്റവും വലിയ ശത്രുവായിരുന്നു സുലൈമാനി. ക്യൂഡ്‌സ് ഫോഴ്‌സിന്റെ തലവൻ എന്ന നിലയിൽ ഇറാന്റെ യുദ്ധ തന്ത്രത്തിന്റെ മാസ്റ്ററായിരുന്നു സുലൈമാനി. ഇതിനാൽ നേരത്തെ തന്നെ മൊസാദ് കഴുകൻമാരുടെ നിരീക്ഷണത്തിലായിരുന്നു സുലൈമാനി. സുലൈമാനിയുടെ ഓരോ നീക്കവും നിരീക്ഷിക്കാൻ മൊസാദ് പിന്തുടർന്നു. ഈ വിവരങ്ങളെല്ലാം അമേരിക്കയ്ക്ക് കൈമാറി കൃത്യം നടപ്പിലാക്കി.

 

ഇറാഖിലെ യുഎസ് അധിനിവേശത്തിനുശേഷം, യുഎസ് അധിനിവേശ സേനയ്‌ക്കെതിരെ താഴ്ന്ന നിലയിലുള്ള ആക്രമണങ്ങൾ നടത്തുകയും നൂറുകണക്കിന് യുഎസ് സൈനികരെ വധിക്കുകയും ചെയ്തതിന് എല്ലാം തലത്തിലും സഹായം നൽകാൻ സുലൈമാനി മുന്നിലുണ്ടായിരുന്നു.

 

സമീപ വർഷങ്ങളിൽ വിജയകരമായ രണ്ട് ഇറാനിയൻ സൈനിക നടപടികൾക്ക് സുലൈമാനിയാണ് നേതൃത്വം നൽകിയത്. 2015 ൽ ഐസിസിനെ പടിഞ്ഞാറൻ ഇറാഖിൽ നിന്ന് പുറത്താക്കാനുള്ള നീക്കവും സിറിയയിലെ ബഷർ അൽ അസദിനെ എതിർത്ത ജിഹാദി സേനയെ തകർക്കാനുള്ള പ്രചാരണവും സുലൈമാനിയുടെ നേതൃത്വത്തിലായിരുന്നു.

 

ഇറാനെതിരെ ഇസ്രയേലും മൊസാദും നിരവധി കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയെ തകർക്കാനുള്ള ശ്രമത്തിൽ മൊസാദ് കുറഞ്ഞത് അഞ്ച് ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ വധിച്ചിട്ടുണ്ട്. ഇക്കാര്യം ഇസ്രയേൽ പത്രപ്രവർത്തകൻ റോനെൻ ബെർഗ്മാൻ തന്നെ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ഇസ്രയേലി പത്രപ്രവർത്തകനായ യോസി മെൽമാൻ പറയുന്നത്, 1947 ൽ സ്ഥാപിതമായതു മുതൽ 60-70 ശത്രുക്കളെ മൊസാദ് അതിർത്തിക്കപ്പുറത്ത് വധിച്ചിട്ടുണ്ടെന്നാണ്. എന്നാൽ, ഇവരാരും സുലൈമാനിയെപ്പോലെ അത്രയ്ക്ക് പ്രമുഖരായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT