ADVERTISEMENT

ഇറാഖിലെ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ ഉപയോഗിച്ചത് പ്രധാനമായും രണ്ടു മിസൈലുകളാണ്. ക്വിയാം, ഫത്തേ എന്നീ രണ്ടു ഹ്രസ്വ-ദൂര മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. 180 മൈലിലധികം ദൂരത്തിൽ കൃത്യതയോടെ ഗൈഡഡ് 500 എൽബി ബോംബുകൾ എത്തിക്കാൻ കഴിയുന്നതാണ് ഈ മിസൈലുകൾ. ഇറാഖിലെ യുഎസ് സൈനിക, സഖ്യസേനയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ട് ലക്ഷ്യങ്ങളിൽ ഈ മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്.

 

പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽ ആസാദിലെയും ഇറാഖി കുർദിസ്ഥാനിലെ എർബിലിനു ചുറ്റുമുള്ള യുഎസ് സൈനിക താവളങ്ങളിൽ ആക്രമണം നടത്താൻ രണ്ട് തരം ബാലിസ്റ്റിക് മിസൈലുകളാണ് ഉപയോഗിച്ചത്. ഉപയോഗിച്ച മിസൈലുകളിൽ ഭൂരിഭാഗവും 300 കിലോമീറ്റർ സഞ്ചരിക്കാവുന്നതും 500 എൽബി പേലോഡ് വഹിക്കാൻ ശേഷിയുള്ളതുമായ ഫത്തേ -110 ആണെന്നാണ് കരുതുന്നത്.

 

ഇറാൻ നിർമിച്ച ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലായ ക്വിയാം -1 ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. 500 മൈൽ പരിധിയിൽ ആക്രമണം നടത്താൻ ശേഷിയുള്ള ക്വിയാം –1 ന് 750 എൽബി വാർഹെഡുകൾ വഹിക്കാൻ വരെ കഴിയും. ഇറാനിയൻ വിദഗ്ധർ തന്നെ രൂപകൽപ്പന ചെയ്ത, ഹ്രസ്വ-ദൂര, ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ഏത് സ്ഥലത്തുനിന്നും വിക്ഷേപിക്കാൻ കഴിയും. അതേസമയം, ഈ മിസൈലുകളെല്ലാം പ്രത്യേകമായി നിർമിച്ചിരിക്കുന്നത് മിഡിൽ ഈസ്റ്റിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടാണ്.

 

രണ്ട് മിസൈലുകളും ഇറാനിലെ തബ്രിസ്, കെർമാൻഷാ പ്രവിശ്യകളിൽ നിന്നാണ് വിക്ഷേപിച്ചത്. ഇറാനിൽ നിന്നാണ് ഈ മിസൈലുകൾ വിക്ഷേപിച്ചതെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ജോനാഥൻ ഹോഫ്മാൻ പറഞ്ഞു. ഐൻ അസദിലെയും എർബിലിലെയും ആക്രമണങ്ങൾ കുറഞ്ഞത് രണ്ട് ഇറാഖ് സൈനിക താവളങ്ങളെങ്കിലും ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT