sections
MORE

ആകാശത്ത് പൊട്ടിത്തെറി, വിമാനം തകർത്തത് മിസൈലെന്ന് അമേരിക്ക, വിഡിയോ പുറത്ത്

plane-crash-and-missile
SHARE

യുക്രെയ്ൻ വിമാനം തകര്‍ന്ന സമയത്ത് തന്നെ ടെഹ്റാനിലെ ആകാശത്ത് പൊട്ടിത്തെറി സംഭവിച്ചതായി സിഎൻഎൻ പുറത്തുവിട്ട വിഡിയോയിൽ കാണിക്കുന്നു. വിമാനം വെടിവച്ചതായാണ് കനഡയും യുകെയും അമേരിക്കയും ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ മിസൈൽ ആക്രമണത്തെയാണ് കാണിക്കുന്നതെന്നും ഇവർ വാദിക്കുന്നു.

ടെഹ്‌റാൻ ആകാശത്തേക്ക് മിസൈൽ പോകുന്നതും ഒരു വസ്തുവിനെ തകർക്കുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട്. ഇതേ സമയം നഗരത്തിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനു ശേഷം യുക്രെയ്നിയൻ വിമാനം തകർന്നുവീണതായി റിപ്പോർട്ട് വരികയും ചെയ്തു.

ഉപരിതലത്തിൽ നിന്ന് വ്യോമ മിസൈൽ ഉപയോഗിച്ച് യുക്രെയ്നിയൻ വിമാനം വെടിവച്ചതായി തങ്ങൾക്ക് സംശയമുണ്ടെന്ന് കനഡയിലെയും ബ്രിട്ടനിലെയും നേതാക്കൾ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് വിഡിയോയുടെ വാർത്ത വരുന്നത്. കനഡയുടെ രഹസ്യാന്വേഷണ വിഭാഗവും സഖ്യകക്ഷികൾ നൽകിയ രഹസ്യാന്വേഷണവും കാണിക്കുന്നത് വിമാനം ഇറാന്റെ പ്രതിരോധ മിസൈൽ ഉപയോഗിച്ച് വെടിവച്ചതാണെന്നാണ്. തകരാറിന് കാരണമായത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കനഡ പ്രധാനമന്ത്രി ട്രൂഡോ ആവശ്യപ്പെട്ടെങ്കിലും ഉദ്ധരിച്ച തെളിവുകളെയും രഹസ്യാന്വേഷണത്തെയും കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയില്ല.

എന്നാൽ, ഈ വെടിവച്ചിടൽ മനഃപൂർവമല്ലാത്തതാകാമെന്നാണ് കനഡ പ്രധാനമന്ത്രി ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ട്രൂഡോയുടെ വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇതേ നിഗമനത്തിലെത്തിയെന്ന് പറഞ്ഞു.

ഇറാനിയൻ മിസൈൽ ഉപയോഗിച്ചാണ് വിമാനം വെടിവച്ചതെന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് മനഃപൂർവമല്ലാത്തതാകാം. ഞങ്ങൾ കനഡയുമായും രാജ്യാന്തര പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ പൂർണ്ണവും സുതാര്യവുമായ അന്വേഷണം ആവശ്യമാണെന്നും ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു.

ഇറാനാണ് വിമാനത്തെ വെടിവച്ചിട്ടതെന്ന് അമേരിക്ക വിശ്വസിക്കുന്നുവെന്ന് സി‌എൻ‌എൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് മിലിട്ടറി, ഇന്റലിജൻസ് എന്നിവ പതിവായി ശേഖരിക്കുന്ന ഉപഗ്രഹങ്ങൾ, റഡാർ, ഇലക്ട്രോണിക് ഡേറ്റ എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ തുടർച്ചയായ വിശകലനം അടിസ്ഥാനമാക്കിയാണ് അമേരിക്ക ഇത്തരമൊരു നിഗമനത്തിലെത്തിയത്.

രണ്ട് റഷ്യൻ നിർമിത എസ്എൻ -15 മിസൈലുകളാണ് വിമാനം വെടിവച്ചതെന്ന് രഹസ്യാന്വേഷണ പരിചയമുള്ള യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിയൻ റഡാർ സിഗ്നലുകൾ വിമാനത്തിൽ ലോക്ക് ചെയ്യുന്നത് യുഎസ് കണ്ടു. വിമാനം തകരുന്നതിന്റെ മുൻപായിരുന്നു ഇത്. സംഭവം നടന്നതിന്റെ പിറ്റേന്ന് യുഎസ് അനലിസ്റ്റുകൾ വിവരങ്ങൾ കണ്ടെത്തിയെങ്കിലും സ്ഥിരീകരിക്കാൻ മറ്റൊരു ദിവസമെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇപ്പോൾ പുറത്തുവന്ന വിഡിയോയിൽ ഒരു മിസൈൽ ആകാശത്ത് എന്തോ ഒരു വസ്തുവിനെ തകർക്കുന്നത് കാണിക്കുന്നുണ്ട്. 

ടേക്ക് ഓഫ് ചെയ്തയുടനെ യുക്രെയ്നിയൻ വിമാനം തകർന്നു വീഴുകയായിരുന്നു. എന്നാൽ, പുറത്തുവന്ന വിഡിയോയുടെ ആധികാരികത പരിശോധിക്കാൻ സി‌എൻ‌എന്നിന് കഴിഞ്ഞിട്ടില്ല. പക്ഷേ, ഇതിൽ കാണുന്ന കെട്ടിടങ്ങൾ ഇറാനിലെ നഗരപ്രദേശമായ പരാന്ദിലെ കെട്ടിടങ്ങൾക്ക് സമാനമായി കാണപ്പെടുന്നു. പ്രാന്തപ്രദേശത്തിന് വടക്കുമാറിയാണ് യുക്രെയ്നിയൻ വിമാനം തകർന്നുവീണത്.

സി‌എൻ‌എന്നിനും ന്യൂയോർക്ക് ടൈംസിനും ലഭിച്ച വിഡിയോയിൽ ആകാശത്ത് ഒരു പ്രകാശം കാണിക്കുന്നു, ഇടത്തുനിന്ന് വലത്തോട്ട് നീങ്ങുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. വിഡിയോ അയച്ച വ്യക്തിയിൽ നിന്നും കൂടുതൽ വിവരങ്ങൾ സിഎൻഎൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA