sections
MORE

വിമാനം ലോക്ക് ചെയ്തു, പിന്നാലെ മിസൈലിട്ടു തകർത്തു, ഡേറ്റ വെളിപ്പെടുത്തി അമേരിക്ക

plane-date
SHARE

ഇറാനിലെ ടെഹ്റാനില്‍ നിന്ന് യാതൊരു പ്രശ്നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. ജനുവരി 8ന് പുലർച്ചെ യുക്രെയ്ൻ എയർലെൻസിന്റെ ആ ഫ്ലൈറ്റ് 752 ഫ്ലൈറ്റ് പറന്നുയർന്നു. പക്ഷേ, യാത്രയിൽ ടേക്ക് ഓഫ് ചെയ്ത് ആറ് മിനിറ്റ് തികയും മുൻപ് ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങളാണ്. യാത്രക്കാർക്കും സ്റ്റാഫംഗങ്ങൾക്കും സഹായം തേടാൻ പോലും അവസരം നൽകാനാകാതെ വിമാനം തകർന്നു. ഇറാന്റെ പ്രതിരോധ മിസൈൽ ഉപയോഗിച്ചാണ് വിമാനം തകർന്നതെന്ന് ഔദ്യോഗിക പ്രതികരണം വന്നുകഴിഞ്ഞു.

ഒന്നു നിലവിളിക്കാൻ പോലും കഴിയാതെയാണ് യാത്രാക്കാർ മരണത്തിലേക്ക് പറന്നത്. റഡാർ സംവിധാനങ്ങളെല്ലാം നേരത്തെ തന്നെ ഇറാൻ വ്യോമ സൈനിക വിഭാഗം ബ്ലോക്ക് ചെയ്തതിനാൽ സഹായം ചോദിക്കാൻ പൈലറ്റിനോ ക്രൂ അംഗങ്ങൾക്കോ സാധിച്ചില്ല. ജനുവരി 8 ന് പുലർച്ചെ എന്താണ് സംഭവിച്ചതെന്ന് നേരത്തെ തന്നെ അമേരിക്കയും മറ്റു ചില രാജ്യങ്ങളിലെ രഹസ്യന്വേഷണ വിഭാഗവും സൈനികരുടെ ടെക്നോളജികളും വെളിപ്പെടുത്തിയിരുന്നു.

വിമാനത്തിൽ മിസൈൽ വന്നിടിക്കുന്ന വിഡിയോയും മിസൈലുകളുടെ ഭാഗങ്ങളും പ്രദേശത്തു നിന്നു കണ്ടെത്തിയിരുന്നു. യുക്രെയ്ൻ വിമാനം തകര്‍ന്ന സമയത്ത് തന്നെ ടെഹ്റാനിലെ ആകാശത്ത് പൊട്ടിത്തെറി സംഭവിച്ചതായി സിഎൻഎൻ വിഡിയോ പുറത്തുവിട്ടിരുന്നു. വിമാനം വെടിവച്ചതായാണ് കനഡയും യുകെയും അമേരിക്കയും ഡേറ്റ സഹിതം ആരോപിച്ചിരുന്നു.

ടെഹ്‌റാൻ ആകാശത്തേക്ക് മിസൈൽ പോകുന്നതും ഒരു വസ്തുവിനെ തകർക്കുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട്. ഇതേ സമയം നഗരത്തിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനു ശേഷം യുക്രെയ്നിയൻ വിമാനം തകർന്നുവീണതായി റിപ്പോർട്ട് വരികയും ചെയ്തിരുന്നു.

ഉപരിതലത്തിൽ നിന്ന് വ്യോമ മിസൈൽ ഉപയോഗിച്ച് യുക്രെയ്നിയൻ വിമാനം വെടിവച്ചതായി തങ്ങൾക്ക് സംശയമുണ്ടെന്ന് കനഡയിലെയും ബ്രിട്ടനിലെയും നേതാക്കൾ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാന്റെ കുറ്റസമ്മതവും വന്നിരിക്കുന്നത്. കനഡയുടെ രഹസ്യാന്വേഷണ വിഭാഗവും സഖ്യകക്ഷികൾ നൽകിയ രഹസ്യാന്വേഷണവും കാണിക്കുന്നത് വിമാനം ഇറാന്റെ പ്രതിരോധ മിസൈൽ ഉപയോഗിച്ച് വെടിവച്ചതാണെന്നാണ്.

ഇറാനിയൻ മിസൈൽ ഉപയോഗിച്ചാണ് വിമാനം വെടിവച്ചതെന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് മനഃപൂർവമല്ലാത്തതാകാം. ഞങ്ങൾ കനഡയുമായും രാജ്യാന്തര പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. യുഎസ് മിലിട്ടറി, ഇന്റലിജൻസ് എന്നിവ പതിവായി ശേഖരിക്കുന്ന ഉപഗ്രഹങ്ങൾ, റഡാർ, ഇലക്ട്രോണിക് ഡേറ്റ എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ തുടർച്ചയായ വിശകലനം അടിസ്ഥാനമാക്കിയാണ് അമേരിക്ക ഇത്തരമൊരു നിഗമനത്തിലെത്തിയിരുന്നത്.

രണ്ട് റഷ്യൻ നിർമിത എസ്എൻ -15 മിസൈലുകളാണ് വിമാനം വെടിവച്ചതെന്ന് രഹസ്യാന്വേഷണ പരിചയമുള്ള യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിയൻ റഡാർ സിഗ്നലുകൾ വിമാനത്തിൽ ലോക്ക് ചെയ്യുന്നത് യുഎസ് കണ്ടു. വിമാനം തകരുന്നതിന്റെ മുൻപായിരുന്നു ഇത്. സംഭവം നടന്നതിന്റെ പിറ്റേന്ന് യുഎസ് അനലിസ്റ്റുകൾ വിവരങ്ങൾ കണ്ടെത്തിയെങ്കിലും സ്ഥിരീകരിക്കാൻ മറ്റൊരു ദിവസമെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA