ADVERTISEMENT

ഇറാന്റെ സൈനിക മേധാവികളിൽ ഒരാളായിരുന്ന കാസിം സുലൈമാനിയുടെ കൊലപാതകം ആസൂത്രണം ചെയ്ത മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ സിഐഎ ചാരൻ മൈക്കൽ ഡി ആൻഡ്രിയ അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ വിമാനപകടത്തിൽ കൊല്ലപ്പെട്ടെന്ന് റഷ്യൻ രഹസ്യാന്വേഷണ വൃത്തങ്ങൾ അവകാശപ്പെട്ടു.

 

യുഎസ് എയർഫോഴ്സിന്റെ അടയാളങ്ങളുള്ള വിമാനമാണ് അഫ്ഗാനിസ്ഥാനിൽ തകർന്നത്. സിഐഎയുടെ മൊബൈൽ കമാൻഡായി ഡി ആൻഡ്രിയ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഡി ആൻഡ്രിയക്ക് നിരവധി വിളിപ്പേരുകളുണ്ട്, അയത്തുല്ല മൈക്ക്, ഡാർക്ക് പ്രിൻസ്, അണ്ടർ‌ടേക്കർ എന്നിവയാണ് ചില പേരുകൾ. 

 

2017 ൽ ഏജൻസിയുടെ ഇറാൻ മിഷൻ സെന്ററിന്റെ തലവനായി നിയമിതനായ ഈ മേഖലയിലെ ഏറ്റവും പ്രമുഖ സിഐഎ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സിഐഎ ഏജൻസി ഇറാനോട് കൂടുതൽ ആക്രമണാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒസാമ ബിൻലാദനെ വധിക്കാനുള്ള പദ്ധതിക്ക് പിന്നിലും ഡി ആൻഡ്രിയ ഉണ്ടായിരുന്നു.

 

യുഎസ് വിമാനം വെടിവച്ചിട്ടതായി താലിബാൻ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ തെളിവുകൾ നൽകിയിട്ടില്ല. അതേസമയം, യുഎസ് അവകാശവാദം നിഷേധിച്ചെങ്കിലും മധ്യ അഫ്ഗാനിസ്ഥാനിൽ ഒരു ബോംബാർഡിയർ ഇ -11 എ വിമാനം നഷ്ടപ്പെട്ടതായി സമ്മതിച്ചിട്ടുണ്ട്. 

 

ഗുജറാത്തി വംശജരായ മൗറീഷ്യസിൽ നിന്നുള്ള, ഒരു സമ്പന്ന കുടുംബത്തിലെ മുസ്‌ലിം പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഡി ആൻഡ്രിയ ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കിഴക്കൻ ആഫ്രിക്കയിലെ തന്റെ ആദ്യ വിദേശ നിയമനത്തിൽ കാര്യങ്ങൾ നടപ്പിലാക്കാൻ ഭാര്യയുടെ കുടുംബത്തെയും ആൻഡ്രിയ ഉപയോഗിച്ചിരുന്നു.

 

നൂറുകണക്കിന് ഡ്രോൺ ആക്രമണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച് ആയിരക്കണക്കിന് ഇസ്‍‌ലാമിക ഭീകരരെയും നൂറുകണക്കിന് സാധാരണക്കാരെയും ഡി ആൻഡ്രിയയുടെ നേതൃത്വത്തിൽ വധിച്ചിട്ടുണ്ട്. ഐഡന്റിറ്റിയല്ല, മറിച്ച് അവരുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കി ആളുകളെ കൊല്ലാൻ ഉപയോഗിക്കുന്ന സി‌ഐഎയുടെ കുപ്രസിദ്ധമായ ‘സിഗ്‌നേച്ചർ സ്‌ട്രൈക്കിന്റെ’ സൂത്രധാരൻ എന്ന ബഹുമതി ഡി ആൻഡ്രിയയ്ക്കുണ്ട്. പിന്നീട് ഒരാളുടെ കുറ്റബോധമോ ഭീകരവാദിയാകാനുള്ള സാധ്യതയോ നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്.

 

9/11 ന് ശേഷമുള്ള, കുറ്റവാളികളെ ചോദ്യം ചെയ്യലിന്റെ കേന്ദ്രബിന്ദുവായിരുന്ന അദ്ദേഹം സിഐഎയുടെ ഭീകരവിരുദ്ധ കേന്ദ്രവും നടത്തിയിരുന്നു. കൊലപാതകങ്ങളും പീഡനങ്ങളും അദ്ദേഹത്തിന്റെ സമീപനത്തിന്റെ കേന്ദ്രബിന്ദു ആയിരുന്നു. അൽ-ഖ്വയ്ദ നേതാവ് ബിൻ ലാദനെ വേട്ടയാടിയതിന്റെ മേൽനോട്ടം വഹിച്ച അദ്ദേഹം സിറിയയിലെ ഡമാസ്കസിൽ ഹിസ്ബുള്ള അംഗം ഇമാദ് മുഗ്നിയയെ വധിച്ച കേസിലും പങ്കാളിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com