ADVERTISEMENT

ടേക്ക് ഓഫിനിടെ എയർ കാനഡ ബോയിങ് 767 വിമാനത്തിന്റെ ലാൻഡിങ് ഗിയർ നഷ്ടപ്പെട്ടു. തുടർന്ന് മാഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക പ്രശ്നം കാരണ അടിയന്തര ലാൻഡിങ് വേണ്ടിവന്ന വിമാനത്തിന് സ്പാനിഷ് വ്യോമസേനയിൽ നിന്നുള്ള എഫ് -18 യുദ്ധവിമാനങ്ങൾ ചുറ്റും പറന്നു.

 

ലാൻഡിങ്ങിന് മുന്നോടിയായി ഇന്ധനം കത്തിച്ചുകളഞ്ഞു. വിമാനം ലാൻഡ് ചെയ്യുന്ന നിമിഷം തന്നെ ഫയർ എൻജിനുകൾ സജ്ജമാക്കിയിരുന്നെങ്കിലും തീപിടിത്തമുണ്ടായില്ല. 128 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ലാൻഡിങ് ഗിയര്‍ നഷ്ടപ്പെട്ടത് പൈലറ്റ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

 

ഇതിനിടെ വിമാനത്തിനു ചുറ്റും യുദ്ധവിമാനങ്ങൾ പറക്കുന്നതിന്റെ വിഡിയോ പകർത്തി ചില യാത്രക്കാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ ലാൻഡിങ് ഗിയറിന്റെ കഷണങ്ങൾ നഷ്ടപ്പെട്ടു. സുരക്ഷിതമായ ലാൻഡിംഗിനായി അനുവദനീയമായ പരമാവധി ഭാരത്തിലേക്ക് എത്തിക്കാൻ ഇന്ധനം കത്തിച്ചുതീർക്കേണ്ടതുണ്ടായിരുന്നു. ഇതിനായി മണിക്കൂറുകളോളം വിമാനത്താവളം ചുറ്റിക്കറങ്ങാൻ നിർബന്ധിതമായി.

 

സംഭവസമയത്ത് വിമാനത്തിന്റെ പൈലറ്റ് യാത്രക്കാരോട് പറഞ്ഞത് ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനത്തിന്റെ ഒരു ചക്രത്തിൽ ചെറിയ പ്രശ്‌നമുണ്ടെന്നും മാഡ്രിഡിലേക്ക് മടങ്ങുന്നതിന് മുൻപ് ഇന്ധനം കത്തിക്കുകയായിരുന്നുവെന്നും എന്നുമാണ്.

യാത്രക്കാർ ശാന്തത പാലിക്കാനും ക്ഷമയോടെയിരിക്കാനും പൈലറ്റ് അഭ്യർഥിച്ചു. ഒരു ചക്രം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്ന് അവരോട് പറഞ്ഞതായി യാത്രക്കാരൻ കാർലോസ് കാസ്റ്റാസെഡ ട്വീറ്റ് ചെയ്തു. ജെറ്റിനുള്ളിൽ നിന്ന് വിഡിയോ ഫൂട്ടേജുകളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

 

മാഡ്രിഡ് പ്രാന്തപ്രദേശങ്ങളിൽ വിമാനം അസാധാരണമാംവിധം താഴ്ന്നതായി കാണിക്കുന്നതിനുള്ള ദൃക്‌സാക്ഷി വിഡിയോ ഓൺലൈനിൽ അപ്‌ലോഡുചെയ്‌തിട്ടുണ്ട്. ഫ്ലൈറ്റ്റാഡാർ 24 അനുസരിച്ച് ബോയിംഗ് 767-300ER എന്ന വിമാനത്തിന് 30 വർഷം പഴക്കമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com