ADVERTISEMENT

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ലോക്ക്ഹീഡ് മാർട്ടിൻ അടുത്ത തലമുറയിലെ നൂതന പോർ വിമാനങ്ങൾ നിര്‍മിക്കാൻ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തതായി പിടിഐ റിപ്പോർട്ട്. ലോക്ക്ഹീഡ് മാർട്ടിൻ എഫ് -16, എഫ് -35 തുടങ്ങിയ യുദ്ധവിമാനങ്ങൾ നിർമിക്കുന്ന കമ്പനിയാണ്. ഇന്ത്യൻ നിർമിത തേജസിനെ കൂടുതൽ ഫലപ്രദമായ യുദ്ധവിമാനമായി വികസിപ്പിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കാനുള്ള സന്നദ്ധതയും അമേരിക്കൻ എയ്‌റോസ്‌പേസ് ഭീമൻ പങ്കുവച്ചിട്ടുണ്ട്.

അഡ്വാൻസ്ഡ് മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസി‌എ) വികസിപ്പിക്കുന്നതിനും തദ്ദേശീയ തേജസിനെ മികച്ച യുദ്ധവിമാനമായി ഉയർത്തുന്നതിനുമായി മോദി സർക്കാരിൽ നിന്നും ഇന്ത്യൻ വ്യോമസേനയിൽ നിന്നുമുള്ള ആവശ്യകതകൾ കമ്പനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് ലോക്ക്ഹീഡ് മാർട്ടിന്റെ സ്ട്രാറ്റജി വൈസ് പ്രസിഡന്റും ബിസിനസ്സ് വികസനം വിവേക് ലാൽ പറഞ്ഞു.

നൂറിലധികം യുദ്ധവിമാനങ്ങൾ വേണ്ട ഇന്ത്യക്ക് കമ്പനിയുടെ പുതിയ ഉൽ‌പ്പന്നമായ എഫ് -21 വാങ്ങാനും ലോക്ക്ഹീഡ് മാർട്ടിൻ എക്സിക്യൂട്ടീവ് ആശയം നൽകി. 114 എഫ് -21 വിമാനങ്ങൾ വാങ്ങുന്നതിന് ലോക്ക്ഹീഡ് മാർട്ടിൻ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്ന കരാറിന്റെ പ്രത്യേകതയും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യക്ക് മാത്രമായി യുദ്ധവിമാനം നിർമിക്കുമെന്നും എഫ് -21 നായി കമ്പനി മറ്റ് രാജ്യങ്ങളുമായി ഒപ്പുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടെക്നോളജി ഓവർലാപ്പ് ഒഴിവാക്കാൻ ഇത് ചെയ്യും.

എഫ്–21 വിമാനം റഫാൽ, യൂറോഫൈറ്റർ ടൈഫൂൺ, മിഗ് 35, ഗ്രിപൻ എന്നിവയേക്കാൾ മികച്ചതാണെന്നാണ് ലോൽഹീഡ് മാർട്ടിൻ വാദിക്കുന്നത്. 138 കോൺഫിഗറേഷനുകളുള്ള എഫ്–21ന്റെ ജാസ് ആയുധ പാക്കേജിൽ 40 ശതമാനം കൂടുതൽ ഓഫറുകൾ നൽകുന്നുണ്ട്. പരമ്പരാഗത ബൂം ഡെലിവറി ഇന്ധനം നിറയ്ക്കുന്ന സൗകര്യത്തിന് പുറമെ എഫ് -21 ന് വിപുലീകരിക്കാവുന്ന ഹോസ് ആൻഡ് ഡ്രോഗ് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനവും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT