ADVERTISEMENT

പാക്കിസ്ഥാൻ വ്യോമസേന (പി‌എ‌എഫ്) റാഡ് II ക്രൂസ് മിസൈൽ പരീക്ഷിച്ചു. 600 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്കാണ് വിമാനത്തിൽ നിന്ന് മിസൈൽ തൊടുത്തത്. പരീക്ഷണത്തിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വെളിപ്പെടുത്താത്ത സ്ഥലത്താണ് പരീക്ഷണം നടന്നത്. ഇന്ത്യക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് പാക്കിസ്ഥാന്റെ പുതിയ ക്രൂസ് മിസൈൽ പരീക്ഷണം.

 

വ്യോമസേനയുടെ മിറാഷ് 3 ജെറ്റിൽ നിന്നാണ് റാഡ് II വിക്ഷേപിച്ചതെന്ന് സൈന്യത്തിന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ‌എസ്‌പി‌ആർ) അറിയിച്ചു. ഏജൻസി പുറത്തുവിട്ട ഫൂട്ടേജുകളിൽ ക്രൂസ് മിസൈൽ വിമാനത്തിൽ നിന്ന് വേർപെടുത്തുന്നതും എൻജിൻ പ്രവർത്തിക്കുന്നതും ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് താഴ്ന്ന് പറക്കുന്നതും കാണാം.

 

കൃത്യതയോടെ ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിന് അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങളാണ് റാഡ്- II ഉപയോഗിച്ചിരിക്കുന്നതെന്ന് ഐഎസ്പിആർ പ്രസ്താവനയിൽ പറയുന്നു. വിജയകരമായ ക്രൂസ് മിസൈൽ പരീക്ഷണത്തിന് മുതിർന്ന പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ സാക്ഷ്യം വഹിച്ചു.

 

വിജയകരമായ പരീക്ഷണത്തെ പാക്കിസ്ഥാന്റെ പ്രതിരോധ ശേഷി പൂർത്തീകരിക്കുന്നതിനുള്ള ഒരു പ്രധാന പടിയാണെന്ന് ഡയറക്ടർ ജനറൽ സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷൻ ലെഫ്റ്റനന്റ് ജനറൽ നദീം സാകി മഞ്ജ് പറഞ്ഞു. ആയുധ സംവിധാനം വികസിപ്പിക്കുകയും വിക്ഷേപണം വിജയകരമാക്കുകയും ചെയ്ത പാക്ക് ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും സാങ്കേതിക വൈദഗ്ധ്യത്തെ അദ്ദേഹം അഭിനന്ദിച്ചു.

 

മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയതിന് പാക്ക് പ്രസിഡന്റ് ആരിഫ് അൽവി, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിച്ചു. ഇന്ത്യയുടെ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT