ADVERTISEMENT

കൊറോണ വൈറസ് ഭീതിയിൽ തുടരുന്ന ചൈനയ്ക്ക് വൻ മെഡിക്കൽ സഹായവുമായി ഇന്ത്യയുടെ സൈനിക വിമാനം വുഹാനിൽ ലാൻഡ് ചെയ്തു. വ്യോമസേനയുടെ പ്രത്യേക വിമാനം ബുധനാഴ്ചയാണ് ഇന്ത്യയിൽ നിന്ന് 15 ടൺ മെഡിക്കൽ സാധനങ്ങളുമായി വുഹാനിലേക്ക് തിരിച്ചത്. 112 ഇന്ത്യക്കാരും വിദേശ പൗരന്മാരും ഈ നഗരത്തിൽ കുടുങ്ങികിടക്കുന്നുണ്ട്. ഇവരെ എല്ലാം തിരിച്ചെത്തിക്കാനും ഈ വിമാനം ഉപയോഗിച്ചു.

 

ദുരിതാശ്വാസ മെഡിക്കല്‍ സാമഗ്രികൾ ചൈനീസ് ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ ശക്തമായ പ്രകടനമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. സി -17 ഗ്ലോബ് മാസ്റ്റർ സൈനിക വിമാനമാണ് ഇന്ത്യ അയച്ചത്. മാസ്കുകൾ, കയ്യുറകൾ, മറ്റ് അടിയന്തിര മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 15 ടൺ വൈദ്യസഹായമാണ് സൈനിക വിമാനത്തിൽ എത്തിച്ചത്.

 

ദുരിതാശ്വാസ സാമഗ്രികൾ ഇറക്കിയ ശേഷം 112 ഇന്ത്യക്കാരെയും വിദേശ പൗരന്മാരെയും വിമാനം ഡൽഹിയിലേക്ക് കൊണ്ടുപോയതായി ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 76 ഇന്ത്യൻ പൗരന്മാർ ഈ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുകയാണ്. ബംഗ്ലാദേശിൽ നിന്നുള്ള 23 പൗരന്മാരും ചൈനയിൽ നിന്ന് 6 പേരും മ്യാൻമർ, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്ന് 2 വീതവും ദക്ഷിണാഫ്രിക്ക, യുഎസ്എ, മഡഗാസ്കർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും വിമാനത്തിലുണ്ട്. എല്ലാവർക്കും സുരക്ഷിതമായ യാത്രയും ആരോഗ്യവും നേരുന്നു, എന്നാണ് ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിശ്ര ട്വീറ്റ് ചെയ്തത്. ആറ് ചൈനക്കാരുടെയും ഭാര്യമാർ ഇന്ത്യക്കാരാണ്

 

ഫെബ്രുവരി 1, 2 തീയതികളിൽ ഇന്ത്യ രണ്ട് പ്രത്യേക എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തി. 647 ഇന്ത്യൻ പൗരന്മാരെയും കൂടുതലും വിദ്യാർത്ഥികളെയും ഏഴ് മാലദ്വീപ് പൗരന്മാരെയും വിമാനത്തിൽ തിരിച്ചെത്തിച്ചിരുന്നു. ചൈനയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഹുബെ പ്രവിശ്യയും തലസ്ഥാനമായ വുഹാനും ജനുവരി 23 മുതൽ പൂർണമായും പൂട്ടിയിരിക്കുകയാണ്.

 

ചൈനയിൽ കൊറോണ വൈറസിൽ മരിച്ചവരുടെ എണ്ണം 2,715 ആയി. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 78,064 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് പടർന്നുപിടിച്ചതിനെ തുടർന്നാണ് മാസ്ക്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾ നൽകണമെന്ന ചൈനയുടെ അഭ്യർഥന മാനിച്ചാണിതെന്ന് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT