ADVERTISEMENT

പാക്കിസ്ഥാൻ വ്യോമസേനയുടെ യുഎസ് നിർമിത പോർ വിമാനം ഇസ്‌ലാമാബാദിൽ തകർന്നുവീണു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഇസ്‌ലാമാബാദിലെ ഷക്കർപാരിയന് സമീപം ബുധനാഴ്ച രാവിലെയാണ് പാകിസ്ഥാൻ വ്യോമസേന (പിഎഎഫ്) വിമാനം തകർന്നത്.

 

അപകടമുണ്ടായ സ്ഥലം സുരക്ഷാ സേന വളഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കുകളോ മരണമോ സ്ഥിരീകരിച്ച റിപ്പോർട്ടുകളൊന്നുമില്ല. എന്നാൽ പൈലറ്റ് കൊല്ലപ്പെട്ടതായി ചില പാക്ക് ട്വിറ്റർ ഉപയോക്താക്കൾ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്. മാർച്ച് 23 ലെ പരേഡിനുള്ള റിഹേഴ്സലിൽ എഫ് -16 ജെറ്റ് പങ്കെടുക്കുന്നുണ്ട്. ഇതിനുള്ള പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്.

 

അമേരിക്കയുടെ എഫ്–16 പോർവിമാനം ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചത് പാക്കിസ്ഥാൻ വ്യോമസേനയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അമേരിക്കയുടെ നയപ്രകാരം അന്നത്തെ കാലത്ത് പാക്കിസ്ഥാന് എഫ്–16 പോർവിമാനങ്ങൾ നൽകുന്നത് പ്രതിരോധിക്കാൻ വേണ്ടി മാത്രമായിരുന്നു. ഭീകരവാദത്തെ നേരിടാനുള്ള ഫണ്ടിന്റെ ഭാഗമായാണ് എഫ്–16 വിമാനങ്ങൾ നൽകിയത്.

 

ഭീകരരെ നേരിടാന്‍ ഉപയോഗിക്കാമെന്നും അയൽ രാജ്യങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കരുതെന്നുമുള്ള വ്യക്തമായ ധാരണയോടെയാണ് എഫ്–16 പോർവിമാനങ്ങൾ പാക്കിസ്ഥാന് നൽകിയിട്ടുള്ളത്. അന്ന് എഫ്–16 പോർവിമാനങ്ങൾ പാക്കിസ്ഥാന് സൗജന്യമായി, അമേരിക്കയുടെ ഭീകരരെ നേരിടാനുള്ള ഫണ്ടിന്റെ ഭാഗയാണ് നൽകിയത്.

 

എന്നാൽ, ഈ പോർവിമാനത്തിൽ ടെക്നോളജി പരിഷ്കരിക്കാനോ പുതിയ ആയുധങ്ങൾ ഘടിപ്പിക്കാനോ പാക്കിസ്ഥാന് അനുമതി നൽകിയിരുന്നില്ല. അങ്ങനെ എന്തെങ്കിലും ആക്രമണം നടത്താനോ ആയുധങ്ങൾ പ്രയോഗിക്കാനോ നീക്കമുണ്ടെങ്കിൽ മുൻകൂട്ടി പെന്റഗണിൽ അറിയിക്കണമെന്നതാണ് അമേരിക്കയുടെ നയം. എന്നാൽ അമേരിക്കയുടെ എല്ലാ പ്രതിരോധ നയങ്ങളും ലംഘിച്ചാണ് പാക്കിസ്ഥാന്റെ എഫ്–16 പോർവിമാനങ്ങൾ അതിർത്തി കടന്ന് നാലു സ്ഥലത്ത് ബോംബിട്ട് മടങ്ങാൻ ശ്രമിച്ചത്.

 

 

യുഎസ് F16

 

M 61A1, 20MM മള്‍ട്ടിബാരല്‍ പീരങ്കി, 500 റൗണ്ട് ഉപയോഗിക്കാവുന്നത്. 6 എയര്‍ ടു എയര്‍ മിസൈലുകള്‍. പഴയ എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ് ആയുധങ്ങള്‍ ഉപയോഗിക്കാം. ഇലക്ട്രോണിക് പ്രതിരോധമാര്‍ഗങ്ങളുണ്ട്.

 

∙ പ്രാഥമിക ഉപയോഗം: വിവിധോദ്ദേശ യുദ്ധ വിമാനം

∙ ചിറകിന്റെ വലുപ്പം: 15 മീറ്റർ

∙ ഉല്‍പ്പാദനം: ലോക്ഹീഡ് മാര്‍ട്ടിന്‍, യു.എസ്

∙ ആദ്യ അവതരണം : 1978 ഓഗസ്റ്റ്

∙ കൂടിയ വേഗത: 2414 kmph (ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗം)

∙ പരമാവധി ഉള്‍ക്കൊള്ളാവുന്ന ഭാരം: 21,772 കിലോഗ്രാം

∙ പരമാവധി പറക്കുന്ന ഉയരം: 50,000 അടി

∙ പരിധി: 3,222 കിലോമീറ്റർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT