ADVERTISEMENT

ബാലാകോട്ടിന് സമാനമായ, ഇന്ത്യൻ വ്യോമസേനയുടെ മറ്റൊരു ആക്രമണം പാക്കിസ്ഥാൻ നഗരത്തിൽ സംഭവിക്കാൻ‌ പോകുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. പാക്കിസ്ഥാനികളാണ് ഇത്തരമൊരു അഭ്യൂഹവുമായി ട്വിറ്ററിൽ ചർച്ചക്കിറങ്ങിയത്. പാക്കിസ്ഥാനിലെ കറാച്ചിയിൽ ആക്രമണം നടത്തിയേക്കുമെന്നാണ് അഭ്യൂഹം പ്രചരിച്ചത്. പാക്കിസ്ഥാൻ വ്യോമസേനയുടെ എഫ് -16 യുദ്ധവിമാനം കാണാനില്ലെന്നും ഇന്ത്യൻ വ്യോമസേന വെടിവയ്ക്കുകയായിരുന്നുവെന്നും വരെ കിംവദന്തികൾ പ്രചരിച്ചു.

കറാച്ചിയിൽ നിന്നുള്ള ലാരൈബ് മോഹിബ് എന്ന ട്വിറ്റർ ഉപയോക്താവ് പറഞ്ഞത് - ‘ഞാൻ ജെറ്റ് വിമാനങ്ങൾ കണ്ടു, വിമാനത്താവളത്തിന് സമീപം. എന്താണ് സംഭവിക്കുന്നത്’ എന്നാണ്. ‘കറാച്ചിയിൽ ധാരാളം യുദ്ധവിമാനങ്ങൾ പറന്നിട്ടുണ്ടാകാം’ – എന്നാണ് കറാച്ചിയിൽ നിന്നുള്ള ആയിഷ സഫർ കൂട്ടിച്ചേർത്തത്. എന്നാൽ, പാക്കിസ്ഥാനു മുകളിലൂടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നടത്തിയ അത്തരം നീക്കങ്ങളെ പാക്ക് വ്യോമസേന വൃത്തങ്ങൾ തള്ളികളഞ്ഞു.

ഇരുപക്ഷത്തുനിന്നും ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, നിരവധി പേരുടെ ട്വീറ്റുകളിൽ കാര്യമായ ആശങ്കയും ഭീതിയും പ്രകടമായിരുന്നു. ‘പ്രിയ @IndiainPakistan പാക്കിസ്ഥാൻ ഭരണത്തിലുള്ള കശ്മീരിലേക്കും സിന്ധ്-രാജസ്ഥാൻ മേഖലയിലേക്കും ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നു. ഇത് സംബന്ധിച്ച് വ്യക്തമാക്കാൻ ഒരു പ്രസ്താവന പുറപ്പെടുവിക്കാൻ ശുപാർശ ചെയ്യുന്നു,’ എന്നാണ് എൻ‌ബി‌സി ന്യൂസിന്റെ മുൻ റിപ്പോർട്ടർ വാജ് ഖാൻ ട്വീറ്റ് ചെയ്തത്.

അതേസമയം, ഇന്ത്യൻ ന്യൂസ് ഏജൻസിയിലെ റിപ്പോർട്ടുകൾ പ്രകാരം - പാക്കിസ്ഥാൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന ‘ഹൈ മാർക്ക്’ കോഡ്ഡ്രിൽ ചെയ്യുന്നതിനെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിൽ വ്യോമാക്രമണങ്ങൾ നടക്കുന്നുണ്ട്. വ്യോമാക്രമണങ്ങളെക്കുറിച്ച് അറിയിക്കാൻ പാക്കിസ്ഥാൻ വ്യോമസേന നോട്ടീസ് ടു എയർമാൻ (നോട്ടം) പുറപ്പെടുവിച്ചിരുന്നു.

ചൈനീസ് ജെ‌എഫ് -17, എഫ് -16, മിറാഷ് -3 എന്നിവയുൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ രാത്രിസമയത്ത് പറക്കുന്നത് ഉൾപ്പെടെ വിവിധ പരിശീലനങ്ങൾ പാക്കിസ്ഥാൻ ജെറ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യൻ വ്യോമസേന അവരുടെ അഭ്യാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഇന്ത്യൻ വ്യോമസേനയുടെ രാത്രികാല ആക്രമണങ്ങൾ, ബാലാകോട്ട് പോലുള്ള ആക്രമണങ്ങൾ എന്നിവ നേരിടാൻ പാക്കിസ്ഥാൻ ജെറ്റുകൾ വ്യോമാക്രമണ പരിശീലനം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. കറാച്ചിയിൽ ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ കണ്ടെത്തിയതായി അവകാശപ്പെടുന്ന പാക്കിസ്ഥാൻ നെറ്റിസൻ‌മാർ‌ക്ക് എഎൻഐ നൽകിയ മറുപടി പരിശീലന ദൗത്യങ്ങളുടെ ഭാഗമായി പാക്ക് ജെറ്റുകൾ കഴിഞ്ഞ ദിവസം രാത്രി കറാച്ചി നഗരത്തിന് മുകളിലൂടെ പറന്നതായി റിപ്പോർട്ടുകൾ ഉണ്ടെന്നാണ്. നേരത്തെ, കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ കേണൽ

English Summary: Mystery Over Indian Air Force Jets Flying Over Karachi, Pakistan Solved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT