ADVERTISEMENT

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെ ചൈനയെ ലക്ഷ്യമാക്കി അമേരിക്ക വലിയതോതിൽ സൈനികവിന്യാസം നടത്തുന്നതായി റിപ്പോർട്ട്. ചൈനയെ നേരിടാൻ അമേരിക്ക മൂന്ന് വിമാനവാഹിനി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. പസഫിക് സമുദ്രത്തിൽ ഇത് ആദ്യമായാണ് ചൈനയ്ക്കെതിരെ ഒരേ സമയം മൂന്ന് വിമാനവാഹിനിക്കപ്പൽ യുഎസ് നാവികസേന വിന്യസിക്കുന്നത്.

പസിഫിക് സമുദ്ര മേഖലയിൽ 24 മണിക്കൂറിനുള്ളിൽ വൻ സൈനിക വിന്യാസം നടത്തിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊറോണവൈറസ് വ്യാപന വിഷയത്തിൽ കൃത്യമായ സമയത്ത് ലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അമേരിക്കയുടെ സൈന്യത്തിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

വിമാനവാഹി കപ്പലുകൾക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളുമാണ് അമേരിക്കൻ സൈന്യത്തിന്റെ വരവ്. 2017 ൽ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം വിമാനവാഹിനികൾ പസിഫിക് സമുദ്ര മേഖലയിൽ എത്തുന്നത്.

കോവിഡ്-19 ന്റെ വ്യാപന ഭീഷണി നിലനിൽക്കുമ്പോഴും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യു‌എസ്‌‌എസ് തിയോഡോർ റൂസ്‌വെൽറ്റ് ഇപ്പോൾ പസിഫിക്കിൽ തിരിച്ചെത്തിയിരിക്കുന്നത്. ഗുവാമിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് തിയോഡോർ റൂസ്‌വെൽറ്റ് ഇവിടെ എത്തിയിരിക്കുന്നത്. യു‌എസ്‌എസ് നിമിറ്റ്സ്, യു‌എസ്‌എസ് റൊണാൾഡ് റീഗനും ആണ് മറ്റു രണ്ടു വിമാനവാഹിനി കപ്പലുകൾ.

കൊറോണവൈറസ് ഭീതി മുതലെടുത്ത് ചൈന കടലിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അമേരിക്കൻ സേനയുടെ നീക്കം. മഹാമാരിയിൽ നിന്നുള്ള വീഴ്ച ചൈന പ്രയോജനപ്പെടുത്തുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് ഇപ്പോഴത്തെ അടിയന്തര നീക്കമെന്നും സൂചനയുണ്ട്.

യുഎസ് വിന്യാസത്തിനെതിരെ ചൈന തിങ്കളാഴ്ച തന്നെ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്രയും വലിയൊരു നീക്കം 2017 ന് ശേഷം സംഭവിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കൊറോണ വൈറസിന്റെ ഭീതി യുഎസ് നാവികസേനയ്ക്ക് വിനാശകരമാണെന്ന് ബെയ്ജിങ് ആരോപിച്ചിരുന്നു. അതേസമയം, അമേരിക്കൻ നാവിക സേനയിലെ മൂന്നിലൊന്ന് പേർക്കും കൊറോണവൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കോവിഡ് -19 അമേരിക്കയെ കഠിനമായി ബാധിച്ചുവെന്നും സൈനിക തയാറെടുപ്പ് സാധ്യമല്ലെന്നാണ് അറിയുന്നതെന്നും സെന്റർ ഫോർ സ്ട്രാറ്റജിക് ആന്റ് ഇന്റർനാഷണൽ സ്റ്റഡീസിലെ ചൈന പവർ പ്രോജക്ട് ഡയറക്ടർ ബോണി ഗ്ലേസർ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞിരുന്നു. ഇതും അമേരിക്കൻ സേനയെ പ്രകോപിതരാക്കി.

English Summary: China Bristles as U.S. Deploys Three Aircraft Carriers to the Pacific

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT