ADVERTISEMENT

 

ജൂൺ മാസം ആദ്യത്തിൽ വന്ന റിപ്പോർട്ട് പ്രകാരം രാജ്യത്തെ സൈന്യത്തിനുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മെറ്റീരിയിലുകൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാണ്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ആർമി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മെറ്റീരിയലിൽ ഗുണനിലവാര പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നീതി ആയോഗ് അംഗം തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്.

 

കരസേനയ്ക്കായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമിക്കുന്ന ഇന്ത്യൻ കമ്പനികൾ വിലക്കുറവ് കാരണം ചൈനീസ് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ, ഈ ആയുധശേഖരങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഇതുവരെ ആശങ്കകളൊന്നുമില്ലെന്നാണ് നീതി ആയോഗ് അംഗം പറഞ്ഞത്. അതായത് സൈന്യത്തിനു വേണ്ട ഉൽപ്പന്നങ്ങളെല്ലാം വിലക്കുറവിന്റെ പേരിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.

 

ചൈനീസ് മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമിക്കുന്ന ശരീര പ്രതിരോധ ഉല്‍പ്പന്നങ്ങൾ നിലവാരത്തിൽ താഴെയാണെങ്കിൽ മാത്രമേ അവർക്ക് ഇടപെടാൻ കഴിയുകയുള്ളൂവെന്ന് മുൻ ഡിആർഡിഒ മേധാവിയായ വി.കെ സരസ്വത് അന്ന് പറഞ്ഞത്. ഭാരം കുറഞ്ഞ ശരീര പ്രതിരോധ ഉൽപ്പന്നങ്ങളുടെ (ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ) ആഭ്യന്തര ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു റോഡ്മാപ്പ് തയാറാക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് (പി‌എം‌ഒ) നിതി ആയോഗിനോട് ആവശ്യപ്പെട്ടിരുന്നു. ശരീര കവചങ്ങൾ ഇന്ത്യൻ സേന ഉപയോഗിക്കുന്നതിനുള്ള ഗുണനിലവാര മാനദണ്ഡങ്ങളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അന്തിമമാക്കിയിട്ടുണ്ട്.

 

ഇന്ത്യൻ സായുധ സേനയ്ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമിക്കുന്നതിൽ ചൈനീസ് അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ചു നിരവധി പേർക്ക് ആശങ്ക‍യുണ്ട്. ചൈനീസ് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി വിപണിയിൽ നിന്നുള്ളതാണെന്നും മറ്റുള്ളവയേക്കാൾ വിലകുറഞ്ഞതാണെന്നുമാണ് അധികൃതരുടെ വാദം.

 

ഇന്ത്യൻ സായുധ സേനയ്ക്ക് 3 ലക്ഷത്തിലധികം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ആവശ്യമാണെന്ന് സർക്കാർ രേഖകൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമിക്കാൻ സായുധ സേന ഇന്ത്യയിലെ സ്വകാര്യ കമ്പനികൾക്കും ഇതിനകം ഉത്തരവ് നൽകിയിട്ടുണ്ട്. ഇന്ത്യൻ കമ്പനികൾ നേരത്തെ അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്കായി അസംസ്കൃത വസ്തുക്കൾ വാങ്ങുകയായിരുന്നു. വില കുറവായതിനാൽ ഇപ്പോൾ അവയിൽ ഭൂരിഭാഗവും ചൈനയിൽ നിന്നാണ് വാങ്ങുന്നത്. നിലവിൽ സേന ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വളരെ ഭാരമുള്ളതിനാലാണ് ഇന്ത്യയിൽ ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമിക്കാനുള്ള ആശയം രൂപപ്പെട്ടത്. ഇന്ത്യൻ കമ്പനികളായ കാൺപൂർ ആസ്ഥാനമായുള്ള എംകെയു, ടാറ്റ അഡ്വാൻസ്ഡ് മെറ്റീരിയൽസ് എന്നിവരാണ് പല രാജ്യങ്ങളിലെയും സായുധ സേനയിലേക്ക് ബോഡി കവചങ്ങൾ കയറ്റുമതി ചെയ്യുന്നത്.

English Summary: Bulletproof Jacket Material Imported From China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com