ADVERTISEMENT

അമേരിക്കയുടെ ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്ത എഫ് -35 ന്റെ സ്ഥാനത്ത് ഇന്ത്യ റഷ്യയിൽ നിന്ന് 21 മിഗ്–29 പോർവിമാങ്ങൾ വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം ഇപ്പോഴും ധാരാളം റഷ്യൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം പെട്ടെന്ന് മാറ്റാൻ സാധ്യതയില്ല എന്നാണ് അറിയുന്നത്.

 

റഷ്യയിൽ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 33 അധിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്) ഒരുങ്ങുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വിമാനങ്ങൾ കാലാവധി തീരുന്ന മിഗ് -21 യുദ്ധവിമാനങ്ങളെ മാറ്റിസ്ഥാപിക്കാനാണ് വ്യോമസേനയുടെ നീക്കം.

 

മിഗ് -29 യുദ്ധവിമാനത്തിന്റെ നവീകരണത്തെ പിന്തുണയ്ക്കുന്നതിനായി റഷ്യ വ്യോമസേനയുമായി പ്രവർത്തിക്കുന്നുണ്ട്. ഈ നവീകരണങ്ങൾ ജെറ്റ് വിമാനത്തിന്റെ പോരാട്ട ശേഷി മെച്ചപ്പെടുത്തുകയും പുതിയ ആയുധങ്ങളും സാങ്കേതികവിദ്യകളും സമന്വയിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും. ആധുനികവൽക്കരണം വിമാന പ്ലാറ്റ്‌ഫോമിലെ സേവനജീവിതം നാൽപത് വർഷം വരെ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

അധിക വിമാനങ്ങളുടെ പട്ടികയിൽ 12 സുഖോ സു -30 എം‌കെ‌ഐ മൾട്ടി-റോൾ യുദ്ധവിമാനങ്ങളാണ്. ഇതിപ്പോൾ തന്നെ വ്യോമസേനയുടെ നട്ടെല്ലാണ്. ഇത് അഞ്ചാം തലമുറ പോർവിമാനങ്ങളുടെ എണ്ണം 284 ആയി ഉയർത്തും.

English Summary: India to Purchase 20 Russian MiG-29 Jets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com