ADVERTISEMENT

ഇന്ത്യയുമായി നയതന്ത്ര, സൈനിക തലത്തിലുള്ള ചർച്ചകൾ നടത്തുന്നതിനിടയിൽ ചൈന നിയന്ത്രണ രേഖയിൽ (എൽഎസി) അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണെന്ന് റിപ്പോർട്ട്. പ്ലാനറ്റ് ലാബ്സിന്റെ പുതിയ സാറ്റലൈറ്റ് ചിത്രങ്ങളും സിം ടാക്കിന്റെ വിശകലനവും പി‌എൽ‌എ സ്റ്റാൻഡ്-ഓഫ് ഏരിയകൾക്ക് സമീപം ഹെലികോപ്റ്റർ സപ്പോർട്ട് ബേസ് വികസിപ്പിക്കുന്നുണ്ടെന്നത് വ്യക്തമാണ്.

നിർമാണത്തിലിരിക്കുന്ന ചൈനയുടെ പി‌എൽ‌എ ഹെലികോപ്റ്റർ താവളങ്ങൾക്ക് പാങ്കോങ് ത്സോയിൽ നിന്ന് 155 കിലോമീറ്റർ അകലെയാണെന്നും ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ഒ‌സി‌എൻ‌ടി, ഡി-ആറ്റിസ് ട്വീറ്റ് വ്യക്തമാക്കുന്നു. ഗാർ കൗണ്ടി, റുട്ടോഗ് കൗണ്ടി, പിഷാൻ കൗണ്ടി എന്നിവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

പുതിയ പി‌എൽ‌എ ഇൻഫ്രാസ്ട്രക്ചർ നീക്കങ്ങൾ ഈ മേഖലയിലെ ചൈനയുടെ ദീർഘകാല ലക്ഷ്യങ്ങളെയാണ് കാണിക്കുന്നത്.
ഹെലികോപ്റ്റർ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി പി‌എൽ‌എ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നത് ഈ മേഖലയിലെ ദീർഘകാല ചൈനീസ് അഭിലാഷങ്ങളെയും സങ്കീർണ്ണമായ ഭൂപ്രദേശങ്ങളിൽ വലിയ വിന്യാസങ്ങളെ ലോജിസ്റ്റിക്കായി പിന്തുണയ്ക്കുന്നതിനുള്ള അവരുടെ കഴിവുകളെയും വ്യക്തമാക്കുന്നുവെന്ന് ചീഫ് മിലിട്ടറി അനലിസ്റ്റ് സിം ടാക്ക് പറഞ്ഞു.

1962 ലെ ചൈന-ഇന്ത്യ യുദ്ധത്തിന് മുൻപ്, ഇന്ത്യയുമായുള്ള ഏത് തർക്കവും നയതന്ത്ര മാർഗത്തിലൂടെ പരിഹരിക്കണമെന്നതായിരുന്നു ചൈനയുടെ നിലപാട്. ഏത് തർക്കവും സമാധാനപരമായ നയതന്ത്ര നടപടികളിലൂടെ പരിഹരിക്കപ്പെടണം. ഇതായിരുന്നു 1962 ലെ യുദ്ധത്തിന് മുൻപുള്ള ചൈന എന്നും വിദഗ്ധർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT