sections
MORE

ശത്രുക്കളെ നേരിടാൻ ഇന്ത്യക്ക് ‘ആത്മനിർഭർ മിസൈൽ’, ചൈനയും പാക്കിസ്ഥാനും മുന്നറിയിപ്പ്

Atmanirbhar-missile
SHARE

ചൈന, പാക്കിസ്ഥാൻ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ പ്രതിരോധ മേഖല ഓരോ ദിവസവും പുതിയ സംവിധാനങ്ങളും പദ്ധതികളുമാണ് ആസൂത്രണം ചെയ്യുന്നത്. കൊറോണവൈറസ് മഹാമാരി തകർത്ത സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം പ്രതിരോധ മേഖലയ്ക്കും പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിർഭർ ഭാരത്’ ഉത്തേജക പാക്കേജിന്റെ ഭാഗമായി പ്രതിരോധ ഉൽപാദനത്തിലും സർക്കാർ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ മേഖലയ്ക്കായുള്ള നിരവധി നടപടികളും ‘ആത്മനിർഭർ ഭാരത്’ പാക്കേജിൽ സർക്കാർ അവതരിപ്പിച്ചിരുന്നു.

കരയിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, ടോർപ്പിഡോകൾ, അണ്ടർവാട്ടർ ആയുധങ്ങൾ എന്നിവയാണ് ഇതിലൂടെ നിർമിക്കുക. ഇന്ത്യയിലെ ഏക മിസൈൽ നിർമാണ കമ്പനിയായ ഭാരത് ഡൈനാമിക്സിന്റെ വക്താവ് ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. രാജ്യത്ത് തന്നെ കൂടുതൽ അത്യാധുനിക ആയുധങ്ങൾ നിർമിക്കാനുള്ള പദ്ധതികളാണ് ആത്മനിർഭർ (സ്വയം ആശ്രയിക്കൽ) കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.

പ്രതിരോധ മേഖലയിലെ നയപരമായ മാറ്റങ്ങൾക്ക് സർക്കാർ നടത്തിയ ശ്രമങ്ങളെ ഭാരത് ഡൈനാമിക്സ് കൊമോദർ സിദ്ധാർത്ഥ് മിശ്ര (റിട്ട.) സി‌എം‌ഡി പ്രശംസിച്ചു. സർക്കാർ വലിയ പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 4 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആത്മനിർഭർ മിസൈൽ സജ്ജമാകുമെന്നും മിശ്ര പരാമർശിച്ചു. 

അസ്ത്ര മിസൈലിന്റെ കയറ്റുമതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതായി അദ്ദേഹം പരാമർശിച്ചു. ഇതിനായി ആഗോളതലത്തിൽ പ്രവർത്തിക്കുകയാണ്, കൂടാതെ വെള്ളത്തിനടിയിൽ നിന്നു പ്രയോഗിക്കാൻ ശേഷിയുള്ള ആയുധങ്ങൾക്കായി രണ്ട് കരാറുകളും ലഭിച്ചിട്ടുണ്ട്. ആകാശ് മിസൈലിനുള്ള കയറ്റുമതി അവസരങ്ങൾ ഞങ്ങൾ നിരീക്ഷിക്കുന്നു. വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വിദേശ ഓഫിസുകൾ ഉപയോഗിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും മിശ്ര പറഞ്ഞു

പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി കമ്പനി യൂറോപ്യൻ വിപണിയിൽ ശ്രദ്ധിക്കുന്നുണ്ട്. കൊമോഡോർ മിശ്രയുടെ അഭിപ്രായത്തിൽ കമ്പനി ഈ വർഷാവസാനത്തോടെ ‘അസ്ത്ര ’- വിഷ്വൽ റേഞ്ചിനപ്പുറമുള്ള ആദ്യത്തെ, എയർ-ടു-എയർ മിസൈൽ കയറ്റുമതി നടക്കുമെന്നാണ്.

ആകാശ് മിസൈൽ വെപ്പൺ സിസ്റ്റത്തിനായി (ഇന്ത്യൻ ആർമി വേരിയന്റ്) കമ്പനി അടുത്തിടെ ഡിആർഡിഒയുമായി ലൈസൻസ് കരാറും സാങ്കേതിക കൈമാറ്റവും ഒപ്പിട്ടു. ഉപകരണങ്ങൾ നവീകരിക്കുന്നതിനായി ഐഐടി ഹൈദരാബാദുമായി കമ്പനി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും നിരവധി തദ്ദേശീയ മിസൈലുകൾ ഡിആർഡിഒയുമായി ചേർന്ന് വികസിപ്പിക്കുന്നുണ്ടെന്നും  മിശ്ര പറഞ്ഞു.

English Summary: Atmanirbhar in Missile Systems in 4 Years: Bharat Dynamics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA