ADVERTISEMENT

അമേരിക്കൻ‍ നിർമിത എസ്–16 പോർവിമാനങ്ങൾ വെടിവെച്ചിടാൻ റഷ്യൻ വ്യോമ പ്രതിരോധ ടെക്നോളജി എസ്–400 ന് സാധിക്കുമെന്ന് തുർക്കി തെളിയിച്ചു. ഇതോടെ പാക്കിസ്ഥാന്റെ കൈവശമുള്ള പോർവിമാനങ്ങൾ അതിർത്തി ലംഘിച്ചാൽ നിമിഷനേരത്തിനുള്ളിൽ വെടിവെച്ചിടാൻ ഇന്ത്യയ്ക്കും സാധിക്കും. തുർക്കിയും ചൈനയുമൊക്കെ വാങ്ങിയ എസ്–400 ഇന്ത്യയിലും വൈകാതെ തന്നെ വിന്യസിക്കും.

 

2019 നവംബറിൽ തന്നെ യുഎസ് നിർമിത എഫ് -16 യുദ്ധവിമാനങ്ങൾക്കു നേരെ റഷ്യൻ നിർമിത എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരീക്ഷിച്ചതായി തുർക്കി വ്യോമസേന വൃത്തങ്ങൾ റഷ്യൻ മാധ്യമ ഏജൻസിയായ ടാസിനോട് പറഞ്ഞു. എസ് -400 പരീക്ഷിക്കുന്നതിനായി എഫ് -16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ വിവിധ പോർവിമാനങ്ങൾ അങ്കാറയ്ക്ക് സമീപം വിന്യസിച്ചിരുന്നതായി 2019 നവംബർ 25 ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

 

അന്നത്തെ അഭ്യാസങ്ങൾക്കിടെ തുർക്കി സൈന്യം വ്യോമ പ്രതിരോധ സംവിധാനങ്ങളും പോർവിമാനവും തമ്മിലുള്ള ആശയവിനിമയം പരീക്ഷിച്ചിരുന്നു. തുർക്കി വ്യോമസേന എഫ് -16, എഫ് -4 യുദ്ധവിമാനങ്ങൾ എസ് -400 സിസ്റ്റം പരീക്ഷിക്കുന്നതിനായി താഴ്ന്ന നിലയിലും ഉയർന്ന തലത്തിലും പറത്തിനോക്കിയിരുന്നു. തുടർന്ന് മിസൈൽ സംവിധാനം ട്രാക്കുചെയ്യാനും ദീർഘദൂരത്തിൽ തിരച്ചിൽ നടത്താൻ കഴിയുമോയെന്നും പരീക്ഷിച്ചു. ഇതിനായി അത്യാധുനിക റഡാറുകളുടെ സഹായം തേടിയിരുന്നു. എന്നാല്‍, എഫ് -16 വിമാനങ്ങളെ ദീർഘദൂരത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞു, മിസൈലിന് ഉടൻ ഫയറിങ് ക്ലിയറൻസ് ലഭിക്കുകയും ചെയ്തുവെന്നാണ് തുർക്കി വ്യോമസേന അറിയിച്ചത്.

WW2-ANNIVERSARY-RUSSIA-PARADE

 

തുർക്കി ഉടമസ്ഥതയിലുള്ള എസ് -400 സിസ്റ്റം റഷ്യൻ-ടർക്കിഷ് ക്രൂ സംയുക്തമായാണ് നിയന്ത്രിക്കുന്നത്. യുഎസ് നിർമിത പോർവിമാനങ്ങൾക്കു നേരെയുള്ള പരീക്ഷണത്തിൽ പരിശീലനം നേടിയവരും തുർക്കി വ്യോമ പ്രതിരോധ യൂണിറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും പഹ്കെടുത്തിരുന്നു.

 

ഇന്ത്യയുടെ ശത്രുക്കളായ പാക്കിസ്ഥാന്റെ കൈവശമുള്ളതും എഫ്–16 പോർവിമാനങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഡോഗ്ഫൈറ്റ് നടക്കുകയാണെങ്കിൽ ഇന്ത്യൻ വ്യോമസേനയ്‌ക്ക് പാക്കിസ്ഥാനെ പെട്ടെന്ന് കീഴടക്കാൻ സാധിക്കും. എസ് -400 ന് 400 കിലോമീറ്റർ അകലത്തിലും 30 കിലോമീറ്റർ ഉയരത്തിലും ടാർഗെറ്റു ചെയ്യാനാകും. കൂടാതെ 600 കിലോമീറ്റർ പരിധിയിൽ ഒരു ഏരിയൽ ടാങ്കർ 400 കിലോമീറ്റർ വേഗത്തിൽ ടാർഗെറ്റുചെയ്യാനുമാകും.

 

എസ് -400 എയർ ഡിഫൻസ് സംവിധാനമുള്ള ലോംഗ് റേഞ്ച് റഡാറുകൾ രാജ്യത്തെ തന്ത്രപ്രധാന വ്യോമ താവളങ്ങളിൽ വിന്യസിച്ചാൽ പാക്കിസ്ഥാന്റെ എല്ലാ പോർവിമാനങ്ങളും എസ് -400 ന്റെ റഡാറുകൾക്ക് നിരീക്ഷിക്കാൻ സാധിക്കുമെന്നാണ് ഇന്ത്യൻ പ്രതിരോധ വിശകലന വിദഗ്ധർ അവകാശപ്പെടുന്നത്. പി‌എ‌എഫിന്റെ കിഴക്കൻ മേഖലയിലെ എല്ലാ ഫോർ‌വേർ‌ഡ് എയർ ബേസുകളിൽ നിന്നു‌ം, എസ് 400 ന് ഒരേസമയം 36 ടാർ‌ഗെറ്റുകൾ‌ വരെ കണ്ടെത്താനും 72 മിസൈലുകൾ‌ വിക്ഷേപിക്കാനും കഴിയും.

 

English Summary: India’s S-400 Missile System Could Detect Pakistan Air Force F-16s At Long Range

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com