ADVERTISEMENT

ഹരിയാനയിലെ അംബാലയിൽ അഞ്ച് റഫാൽ പോർവിമാനങ്ങളുടെ ആദ്യ ബാച്ച് വിന്യസിച്ചതിനു തൊട്ടുപിന്നാലെ ചൈനയും പാക്കിസ്ഥാനും പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. ഫ്രാൻസിൽ നിന്നെത്തിയ റഫാൽ ഏഷ്യയിലെ സമാധാനം ഇല്ലാതാക്കുമെന്നും ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ആണവായുധ നിർമാണത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു.  ഇന്ത്യ കൂടുതൽ ആയുധങ്ങൾ വാങ്ങികൂട്ടുന്നതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി ആരോപിച്ചു. ഇത് ദക്ഷിണേഷ്യയിലെ ആയുധ മൽസരത്തിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

സുരക്ഷാ ആവശ്യങ്ങൾക്കപ്പുറത്ത് ഇന്ത്യ ആയുധങ്ങൾ ശേഖരിക്കുന്നത് തുടരുകയാണെന്നും ഫാറൂഖി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 1997 ൽ റഷ്യയിൽ നിന്ന് സുഖോയ് സു -30 ജെറ്റുകൾ ഇറക്കുമതി ചെയ്തതിന് ശേഷം 23 വർഷത്തിനു ശേഷമാണ് ഇന്ത്യ പുറത്തുനിന്നു യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.

 

അതേസമയം, റഫാൽ പോർവിമാനങ്ങൾ ഇന്ത്യയിൽ എത്തിയപ്പോൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പരാമർശങ്ങളും ചൈന ശ്രദ്ധിച്ചു. ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിടുന്ന സേനകൾ ഇപ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രി സിങ് പറഞ്ഞിരുന്നു.

 

ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞത്, ‘ ഇന്ത്യയിലെ പ്രസക്തമായ വ്യക്തികളുടെ പരാമർശങ്ങൾ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ എന്നാണ്.

 

English Summary: Rafales land in India, Pakistan cries disproportionate arms buildup while China hopes for peace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT