ADVERTISEMENT

കഴിഞ്ഞ വർഷം വുഹാനിലുണ്ടായ കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ, ഇന്തോ-പസഫിക് മേഖലയിൽ സൈനിക താവളങ്ങൾ സ്ഥാപിക്കാനും പാക്കിസ്ഥാൻ, ശ്രീലങ്ക, മ്യാൻമർ എന്നിവയുൾപ്പെടെ ഒരു ഡസൻ രാജ്യങ്ങളിൽ പി‌എൽ‌എയുടെ സൗകര്യങ്ങൾ സ്ഥാപിക്കാനും ചൈന ശ്രമിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളിലൂടെ ചൈന ലോകത്തിലെ ഏറ്റവും വലിയ നാവികസേനയായി മാറിയെന്ന മുന്നറിയിപ്പാണ് പെന്റഗൺ യുഎസ് കോൺഗ്രസിന് നൽകിയ വിശദമായ റിപ്പോർട്ടിൽ പറയുന്നത്.

 

ചൈനയുടെ 350 ഓളം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുഎസ് നാവികസേനയുടെ 293 യുദ്ധക്കപ്പലുകളേക്കാൾ മുകളിലാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, യുഎസ് നാവികസേന സാങ്കേതികമായി കൂടുതൽ മുന്നേറുന്നുണ്ട്. ഇതോടൊപ്പം തന്നെ 11 വിമാനവാഹിനി കപ്പലുകളും അമേരിക്കയ്ക്കുണ്ട്. എന്നാൽ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണത്തിൽ പിന്നിലായ ചൈന ഇപ്പോൾ രണ്ടെണ്ണം അടിയന്തരമായി നിർമിക്കുകയാണ്. യുദ്ധക്കപ്പലുകളുടെ എണ്ണവും കൂട്ടുന്നുണ്ട്.

 

ദീർഘദൂര മിസൈലുകൾ, നാവിക അന്തർവാഹിനികൾ, ന്യൂക്ലിയർ അന്തർവാഹിനികൾ, സംയോജിത വ്യോമ പ്രതിരോധം, ബഹിരാകാശ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള സൈനിക ശക്തി വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ചൈന, വരുന്ന ദശകത്തിൽ അണ്വായുധങ്ങൾ ഇരട്ടിയാക്കാൻ ഒരുങ്ങുകയാണെന്നും പെന്റഗൺ റിപ്പോർട്ടിലുണ്ട്.

 

മ്യാൻമർ, തായ്‍ലൻഡ്, സിംഗപ്പൂർ, ഇന്തൊനീഷ്യ, യുഎഇ, കെനിയ, സീഷെൽസ്, ടാൻസാനിയ, അംഗോള, താജിക്കിസ്ഥാൻ എന്നിവയാണ് സൈനിക താവളങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചൈനയുടെ റഡാറിലുള്ള മറ്റ് രാജ്യങ്ങൾ. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (ഐ‌ഒ‌ആർ) സൈനിക വിന്യാസം നടത്താൻ ചൈന ശ്രമിക്കുന്നുണ്ടെന്നും പെന്റഗൺ റിപ്പോർട്ടിലുണ്ട്. 2017 ഓഗസ്റ്റിൽ ജിബൂട്ടിയിൽ രാജ്യത്തിനു പുറത്തെ ആദ്യ സൈനിക താവളം ചൈന സ്ഥാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കെ മുനമ്പിലുള്ള ജിബൂട്ടിയില്‍ സൈനിക താവളം സ്ഥാപിച്ചതോടെ ഇന്ത്യന്‍ മഹാസമദ്രത്തില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ചൈനയ്ക്ക് സാധിക്കും.

 

ചൈനയുടെ ആണവ ശക്തികൾ അടുത്ത ദശകത്തിൽ ഗണ്യമായി വികസിക്കും. ഇത് ഭൂമി, കടൽ, വായു അടിസ്ഥാനമാക്കിയുള്ള ന്യൂക്ലിയർ ഡെലിവറി പ്ലാറ്റ്ഫോമുകളുടെ (മിസൈലുകൾ, പോര്‍വിമാനങ്ങൾ, കപ്പലുകൾ) എണ്ണം നവീകരിക്കുകയും വൈവിധ്യവത്കരിക്കുകയും വർധിപ്പിക്കുകയും ചെയ്യും.

 

English Summary: China overtakes US in its naval might, targets 12 nations including Pakistan to set up PLA bases: Pentagon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT