ADVERTISEMENT

പാക്കിസ്ഥാനിലെ അവസാനത്തെ ഒളി സങ്കേതത്തില്‍ നിന്നും ഒസാമ ബിന്‍ലാദനെ അമേരിക്കന്‍ കമാന്‍ഡോ വിഭാഗമായ സീല്‍ 2011 മെയ് മാസത്തിലാണ് പിടികൂടി വധിച്ചത്. അന്ന് ലാദന്റെ ഒളിത്താവളത്തില്‍ നിന്നും പോൺ ചിത്രങ്ങളുടെ വന്‍ ശേഖരം കൂടി കണ്ടെത്തിയിരുന്നു. തന്റെ അനുയായികള്‍ക്ക് രഹസ്യമായി സന്ദേശങ്ങള്‍ അയക്കാന്‍ ലാദന്‍ അശ്ലീല വിഡിയോകൾ ഉപയോഗിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. 

 

അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ലാദനെക്കുറിച്ച് നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ നിര്‍മിച്ച ഡോക്യുമെന്ററിയിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. ബിന്‍ലാദന്‍സ് ഹാര്‍ഡ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സെപ്റ്റംബര്‍ പത്തിനാണ് സംപ്രേക്ഷണം ചെയ്യുന്നത്. അമേരിക്കയെ ഉലച്ച 9/11 ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ബിന്‍ ലാദനായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. വേൾ‌ഡ് ട്രേഡ് സെന്റർ ആക്രമണ സന്ദേശങ്ങൾ കൈമാറാനും അശ്ലീല വിഡിയോകൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

 

ഇമെയിലുകള്‍ പോലുള്ള ഇന്റര്‍നെറ്റ് സന്ദേശ കൈമാറ്റങ്ങളെ ബിന്‍ലാദന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നാണ് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നത്. അനുയായികള്‍ക്കുള്ള സന്ദേശങ്ങള്‍ ചോരുമെന്ന പേടിയില്‍ കൊറിയറുകള്‍ വഴിയായിരുന്നു സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇത്തരം കൊറിയറുകളില്‍ കടലാസിലെഴുതിയ സന്ദേശമല്ല മറിച്ച് പോൺ വിഡിയോകളും അവക്കിടയില്‍ സന്ദേശങ്ങള്‍ ഒളിപ്പിച്ച നിലയിലാകാനാണ് സാധ്യത എന്നാണ് ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.

 

അതേസമയം, ഈ ഊഹം തെറ്റാവാൻ സാധ്യതയുണ്ടെന്നും ഡോക്യുമെന്ററി തന്നെ പറയുന്നുണ്ട്. ബിന്‍ലാദന്‍ കൊല്ലപ്പെട്ട ഒളി സങ്കേതത്തില്‍ കുറഞ്ഞത് 22 പേര്‍ കൂടി താമസിച്ചിരുന്നു. ഇവരില്‍ ആരുടെയെങ്കിലും രഹസ്യ പോൺ ശേഖരമാകാനുള്ള സാധ്യയും തള്ളിക്കളയാനാവില്ല. പോൺ ശേഖരത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തിവിടാന്‍ അമേരിക്കന്‍ അധികൃതര്‍ തയാറായിട്ടില്ല. അതേസമയം, വളരെ വിപുലമായ തോതിലാണ് ഇവയുള്ളതെന്ന് മാത്രം സൂചിപ്പിക്കുകയും ചെയ്തിരുന്നു. 

 

അതേസമയം ഈ അശ്ലീല വിഡിയോ ശേഖരം ബിന്‍ ലാദന്റേത് തന്നെയാകാനുള്ള സാധ്യതയാണ് ഡോക്യുമെന്ററിയില്‍ പ്രതികരിച്ചിരിക്കുന്നവരിൽ ഒരാളായ സിഐഎ വിദഗ്ധന്‍ റെയ്ഡ് മെലോയ് പറയുന്നത്. തീവ്ര ഇസ്‌ലാമിക് ഭീകര സംഘടനയുടെ നേതാവാണെങ്കിലും ബിന്‍ ലാദനും ശാരീരികമായ ആവശ്യങ്ങളും മറ്റും ഉണ്ടാവുക സ്വാഭാവികമാണെന്നും മെലോയ് പറയുന്നു. ഒന്നാം നമ്പര്‍ ഭീകരവാദിയും പച്ചയായ മനുഷ്യന്‍ തന്നെയാണെന്ന് ഓര്‍മിപ്പിക്കുന്ന മെലോയ് ബിന്‍ ലാദന്‍ തന്നെ ഈ നീലച്ചിത്രങ്ങള്‍ കണ്ട് ആസ്വദിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നത്.

 

English Summary: Bin Laden May Have Used His Porn Collection to Send Encrypted Messages, Documentary Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT