ADVERTISEMENT

ചൈനീസ് സേനകൾ ഒരു ഭാഗത്ത് ഇന്ത്യയുമായും മറുഭാഗത്ത് തായ്‌വാനുമായും സംഘർഷം തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ രണ്ട് തവണയാണ് ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാന്റെ അതിർത്തികടന്ന് നിരീക്ഷണം നടത്തിയത്. അതിർത്തി കടക്കരുതെന്ന് ആവശ്യപ്പെട്ട് തായ്‌വാൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

 

ചൈനീസ് ജെറ്റുകൾ തുടർ‌ച്ചയായി തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പറക്കുന്നതായി തായ്‌വാൻ വൈസ് പ്രസിഡന്റ് ലൈ ചിങ്-ടെ ട്വിറ്ററിലൂടെ അറിയിച്ചു. 'തെറ്റ് ചെയ്യരുത്, തായ്‌വാൻ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ എന്തുവില കൊടുത്തും ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കും' എന്നും അദ്ദേഹം പറഞ്ഞു.

 

ചൈനീസ് യുദ്ധവിമാനങ്ങൾ തുടർച്ചയായി രണ്ട് ദിവസം തായ്‌വാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പ്രവേശിച്ചതായി നേരത്തെ തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തെറ്റ് ആവർത്തിച്ചാൽ തായ്‌വാൻ അതിനനുസരിച്ച് പ്രതികരിക്കുമെന്നും സംയമനം പാലിക്കാൻ പി‌എൽ‌എയെ പ്രേരിപ്പിക്കുമെന്നും അറിയിച്ചു.

 

നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെയും ശേഷിയെയും കുറച്ചുകാണരുത്. പ്രാദേശിക സമാധാനത്തിനും വ്യോമയാന സുരക്ഷയ്ക്കും ഭീഷണിയായി പി‌എൽ‌എ ഈ രണ്ട് ദിവസങ്ങളിൽ തായ്‌വാനിലെ തെക്കുപടിഞ്ഞാറൻ എ‌ഡി‌എസിൽ സൈനികാഭ്യാസം നടത്തി. ചൈനീസ് സേനയുടെ അതിർത്തി ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നിർത്തി പ്രാദേശിക സ്ഥിരത നിലനിർത്തുകയും വേണമെന്ന് തായ്‌വാൻ അധികൃതർ ആവശ്യപ്പെട്ടു.

 

കുറച്ചു ദിവസമായി ചൈന തായ്‌വാൻ ദ്വീപിന് സമീപം സൈനികാഭ്യാസം ശക്തമാക്കിയിട്ടുണ്ട്. ചൈനീസ് ഭരണം അംഗീകരിക്കാൻ നിർബന്ധിതരാക്കാനുള്ള ഭീഷണിയായാണ് ഈ നീക്കത്തെ തായ്‌പേയ് കരുതുന്നത്. യുദ്ധ സന്നദ്ധതയ്ക്കായി ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ടെന്ന് കഴിഞ്ഞ രണ്ട് ദിവസത്തെ ചൈനീസ് നീക്കങ്ങൾ വിവരിക്കുന്നതിനിടെ തായ്‌വാനിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

 

English Summary: Don’t cross the line: Taiwan warns China for flying fighter jets into its airspace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT