ADVERTISEMENT

പ്രാദേശിക മയക്കുമരുന്ന് സംഘം ഉപയോഗിച്ച അജ്ഞാത വിമാനം വെനിസ്വേലൻ വ്യോമസേനാ പോർവിമാനം വെടിവച്ചു വീഴ്ത്തി. വെനസ്വേലൻ വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ യുഎസ് റജിസ്ട്രേഷൻ നമ്പറുള്ള വിമാനം വീഴ്ത്തുകയായിരുന്നു. സമാനമായ ഒരു സംഭവം ജൂലൈയിലും നടന്നിരുന്നു. അന്നും വിമാനം തകർത്തിട്ടിരുന്നു.

 

മയക്കുമരുന്ന് കടത്തുന്ന അമേരിക്കൻ റജിസ്ട്രേഷനുള്ള വിമാനം വെനിസ്വേലയുടെ സൈന്യം വെടിവെച്ചിട്ടതായി ആഭ്യന്തര മന്ത്രി നെസ്റ്റർ റെവെറോൾ അറിയിച്ചു. കൊളംബിയയുടെ അതിർത്തിക്കടുത്തുള്ള സുലിയ പ്രവിശ്യയിൽ വെനസ്വേലൻ വ്യോമാതിർത്തിയിൽ വിമാനം അനധികൃതമായി പ്രവേശിച്ചതോടെ സൈന്യം നേരിടുകയായിരുന്നു.

 

ലോകത്ത് ഏറ്റവും കൂടുതൽ കൊക്കെയ്ൻ ഉൽ‌പാദിപ്പിക്കുന്ന കൊളംബിയയിൽ നിന്നുള്ള അനധികൃത ലഹരി കടത്തിന് വിമാനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ സ്ഥിരമായ ജാഗ്രത പാലിക്കുന്നുണ്ടെന്ന് വെനസ്വേല പറഞ്ഞു. വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ യുഎസ് റിജിസ്ട്രേഷൻ നമ്പറുള്ള മറ്റൊരു വിമാനം ജൂലൈ 8നും യുദ്ധവിമാനങ്ങൾ തകർത്തിരുന്നു. ഇതിന് ശേഷമുള്ള രണ്ടാമത്തെ സംഭവമാണിത്. അതിനു ഒരു മാസം മുൻപ്, മയക്കുമരുന്ന് നിറച്ച മറ്റൊരു സ്വകാര്യ വിമാനവും സൈന്യം നശിപ്പിച്ചിരുന്നു.

 

ഏറ്റവും പുതിയ റഷ്യൻ സൈനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് വെനസ്വേലയുടെ സൈന്യം വ്യോമാതിർത്തി ലംഘിച്ചെത്തിയ  അജ്ഞാത വിമാനങ്ങളെ വെടിവച്ചിടുന്നത്. റഷ്യൻ നിർമിത എസ് -300 വ്യോമ പ്രതിരോധ സംവിധാനം, ദീർഘദൂര റഡാർ, സുഖോയ്-30 യുദ്ധവിമാനങ്ങൾ എന്നിവയാണ് വെനസ്വേലൻ വ്യോമസേന ഉപയോഗിക്കുന്നത്.

 

English Summary: Cocaine Cowboys: Venezuelan Military Shoots Down Drug-Laden US Plane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com