ADVERTISEMENT

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യാന്തര മാധ്യമങ്ങളിലെ ഒരു പ്രധാന ചർച്ചാവിഷയം അമേരിക്കയുടെ പുതിയ യുദ്ധവിമാനത്തെ കുറിച്ചാണ്. നെക്സ്റ്റ് ജനറേഷൻ എയർ ഡൊമിനെൻസ് (എൻ‌ജി‌എഡി) പ്രോഗ്രാമിന് കീഴിൽ അമേരിക്ക തങ്ങളുടെ ആറാം തലമുറ യുദ്ധവിമാനം പരീക്ഷിച്ചുവെന്നതാണ് റിപ്പോർട്ട്. പെന്റഗൺ ഇപ്പോൾ 180 ബി -21 റൈഡർ സ്റ്റെൽത്ത് ബോംബറുകൾ സ്വന്തമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും റിപ്പോർട്ടുകളിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ‘ഇന്റർകോണ്ടിനെന്റൽ ബോംബർ’ ആയിരിക്കും ഇതെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

 

റിപ്പോർട്ടുകൾ പ്രകാരം, ബോംബർ സ്ക്വാഡ്രണുകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി യുഎസ് വ്യോമസേന 80 മുതൽ 100 വരെ സ്റ്റെൽത്ത് ബോംബറുകളാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിനാലാണ് അടുത്ത തലമുറ ബോംബറുകളുടെ വികസനത്തിന്റെ വേഗവും കൂട്ടിയിരിക്കുന്നത്.

 

ലോംഗ് റേഞ്ച് സ്ട്രൈക്ക് ബോംബർ (എൽ‌ആർ‌എസ്-ബി) പദ്ധതിയുടെ ഭാഗമായി അമേരിക്കൻ എയ്‌റോസ്‌പേസ്, പ്രതിരോധ ഭീമൻമാരായ നോർട്രോപ്പ് ഗ്രുമാൻ കോർപ്പറേഷൻ യു‌എസ് വ്യോമസേനയ്‌ക്കായി നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ഹെവി ബോംബറാണ് നോർ‌ട്രോപ്പ് ഗ്രുമ്മൻ ബി -21 റൈഡർ.

 

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സേവനത്തിൽ പ്രവേശിക്കുന്ന ബി -21, വളരെ വിപുലമായ, വലിയ, കനത്ത-പേലോഡ് സ്റ്റെൽത്ത് ഇന്റർകോണ്ടിനെന്റൽ സ്ട്രാറ്റജിക് ബോംബറായി പ്രവർത്തിക്കും. ഇതിന് സ്റ്റെൽത്ത്, സോഫ്റ്റ്‌വെയർ, ആക്രമണ സാധ്യതകൾ, ന്യൂക്ലിയർ എന്നിവയുടെ പുതിയ മാനങ്ങൾ കൊണ്ടുവരുന്നതിലൂടെ യുഎസ് വ്യോമസേനയുടെ പ്രതിരോധം ശക്തമാക്കാൻ സാധിക്കും.

 

അണ്വായുധങ്ങളും പരമ്പരാഗതമായ ആയുധങ്ങളും വഹിക്കുന്നതിനാണ് പുതിയ യുദ്ധവിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി ബി -2 ബോംബറിൽ ഉപയോഗിക്കുന്നത് അഡ്വാൻസ്ഡ് ആപ്ലിക്കേഷൻസ് റോട്ടറി ലോഞ്ചർ (എ‌ആർ‌എൽ) ആണ്. ഇത് ഉപയോഗിച്ച് ഒരു ബോംബ് ബേയിൽ എട്ട് ബോംബുകളോ മിസൈലുകളോ വഹിക്കാൻ പ്രാപ്തമാക്കുന്നു.

 

വ്യോമസേനയുടെ നിർദേശപ്രകാരം, ഭാവിയിലെ നവീകരണങ്ങളെ ബി -21 കളിലേക്ക് എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി ‘ഓപ്പൺ ആർക്കിടെക്ചർ’ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ സംവിധാനവും ഉപയോഗിച്ചാണ് ബോംബർ നിർമിക്കുന്നത്. അതുവഴി വിവിധ ദൗത്യങ്ങളുമായി ഫലപ്രദമായി പൊരുത്തപ്പെടാൻ കഴിയും.

 

മാത്രമല്ല, ബി -21 യുഎസിന്റെ ആദ്യത്തെ മൾട്ടിറോൾ ബോംബറാകും. നിരീക്ഷണം, ആശയവിനിമയം, ഡ്രോൺ അല്ലെങ്കിൽ ഇലക്ട്രോണിക് യുദ്ധ പാക്കേജുകൾ എന്നിവ ഉപയോഗിച്ച് വിവിധ ദൗത്യങ്ങൾ നടത്താനും ബി–21 ബോംബറിന് കഴിയും. രാജ്യത്തെ ആദ്യത്തെ സ്റ്റെൽത്ത് ബോംബർ വികസിപ്പിക്കുന്നതിനുള്ള കരാർ ഒപ്പിട്ട് ഏകദേശം 34 വർഷത്തിനുശേഷം 2015 ലാണ് ബി -21 റൈഡർ നിർമിക്കാനുള്ള കരാർ നോർട്രോപ്പ് ഗ്രുമ്മന് നൽകിയത്. ബോംബറിന്റെ വികസനം ബ്ലാക്ക് പ്രോഗ്രാമിന്റെ പരിധിയിൽ വരുന്നതിനാൽ, പല വിശദാംശങ്ങളും ഇപ്പോഴും രഹസ്യമായി തുടരുന്നു.

 

English Summary: US Air Force To Operate World’s Most Powerful ‘Intercontinental Bomber’ That Can Devastate Enemy Defences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT