ADVERTISEMENT

അമേരിക്കയുടെ ഇറാനും തമ്മിലുള്ള സംഘർഷം തുടരുകയാണ്. അറബ് രാജ്യങ്ങളും ഇസ്രയേലും ഒന്നിക്കാൻ അവസരമൊരുക്കിയ അമേരിക്കയുടെ തന്ത്രം ഇറാനെ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനെതിരെ പ്രതിരോധം തീർക്കാൻ ഇറാൻ സൈന്യം സജീവമായി തന്നെ രംഗത്തുണ്ട്. ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഡ്രോണുകൾ യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ യു‌എസ്‌എസ് നിമിറ്റ്‌സിന്റെ മുകളിലൂടെ പറന്ന് ചിത്രങ്ങളും വിഡിയോയും പകർത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

 

കഴിഞ്ഞ ആഴ്ച പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിച്ച വിമാനവാഹിനിക്കപ്പലിന്റെയും പോർവിമാനങ്ങളുടെയും നിരവധി ക്ലോസപ്പ് ഫോട്ടോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഐ‌ആർ‌ജി‌സിയുടെ ഫോട്ടോകൾ‌ ഇറാന്റെ തസ്‌നിം ന്യൂസ് ഏജൻസിയാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ചത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം നിമിറ്റ്സ് ഹോർ‌മുസ് കടലിടുക്ക് കടക്കുന്നതിന് മുൻപാണ് ഈ ചിത്രങ്ങൾ പകർത്തിയത് എന്നാണ്. 

 

യുഎസ് നാവികസേനയുടെ റിപ്പോർട്ടുകളനുസരിച്ച് 100,000 ടൺ വിമാനവാഹിനിക്കപ്പലും രണ്ട് ഗൈഡഡ്-മിസൈൽ ക്രൂയിസറുകളും ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറും സെപ്റ്റംബർ 18ന് പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിച്ചു എന്നാണ്. നിമിറ്റ്സിന്റെ ഫ്ലൈറ്റ് ഡെക്കിന്റെ സൂം-ഇൻ ചിത്രങ്ങളിൽ എഫ് / എ -18 ഹോർനെറ്റ്സ്, ഇ-2 മുന്നറിയിപ്പ് വിമാനം, എസ്എച്ച് -60 സീഹോക്ക് ഹെലികോപ്റ്റർ എന്നിവ കാണാം. യുഎസ് നാവികസേനയുടെ ഏറ്റവും പഴയ കാരിയറാണ് യു‌എസ്‌എസ് നിമിറ്റ്സ്.

 

ഇറാൻ ആഭ്യന്തരമായി ഉൽ‌പാദിപ്പിക്കുന്ന മൊഹാജർ -6 ഡ്രോണുകൾ ഉപയോഗിച്ചാണ് നിമിറ്റ്‌സിന്റെ പോര്‍വിമാന ഗ്രൂപ്പിനെ സേന കണ്ടെത്തിയതെന്ന് ഐആർജിസി നേവി കമാൻഡർ റിയർ അഡ്മിറൽ അലി റെസ തങ്‌സിരി പറഞ്ഞു. സംഭവത്തെക്കുറിച്ച് മിലിട്ടറി ടൈംസ് യുഎസ് നാവികസേനയോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ സിഎംഡിആർ യുഎസ് നേവൽ ഫോഴ്‌സ് സെൻട്രൽ കമാൻഡിന്റെ വക്താവ് റെബേക്ക റെബറിച്ച് പറഞ്ഞത്, ഏപ്രിൽ 15 മുതൽ ഇറാനികളുമായി സുരക്ഷിതമല്ലാത്തതോ പ്രൊഫഷണൽ അല്ലാത്തതോ ആയ ഇടപെടലുകൾ നടന്നിട്ടില്ല എന്നാണ്.

 

2016 ജനുവരി, 2017 ഓഗസ്റ്റ്, 2019 ഏപ്രിൽ മാസങ്ങളിൽ ഇറാനിയൻ ഡ്രോണുകൾ യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് സമീപം പറക്കുന്നതായി കണ്ടെത്തിയിരുന്നു. അമേരിക്കയുടെ ഓരോ നീക്കങ്ങളും ടെക്നോളജിയുടെ സഹായത്തോടെ ഇറാനും നിരീക്ഷിക്കുന്നുണ്ട്.

 

അമേരിക്കൻ പടക്കപ്പലുകളുടെ സമീപത്തു കൂടെ ചെറിയ വസ്തുക്കൾ പറന്നാൽ പോലും അറിയുന്ന സൈന്യം ഇറാന്റെ ഡ്രോൺ കണ്ടില്ലെന്നത് അദ്ഭുതമാണ്. കപ്പലിൽ ലാൻഡ് ചെയ്തിരിക്കുന്ന ഓരോ പോർവിമാനത്തിന്റെയും പേരു പോലും ഇറാൻ പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം. എന്തുകൊണ്ട് യുഎസ്എസ് നിമിറ്റ്സിലെ റഡാർ ഇറാന്റെ ഡ്രോൺ കണ്ടില്ല എന്നാണ് പ്രതിരോധ വിദഗ്ധർ ചോദിക്കുന്നത്. കപ്പലിന്റെ മുകളിലൂടെ രഹസ്യമായി പറന്ന് ഇത്രയും മികച്ച ദൃശ്യങ്ങൾ പകർത്താമെങ്കിൽ ഡ്രോൺ ഉപയോഗിച്ച് വിമാനവാഹിനി കപ്പൽ തകർക്കാനും ഇറാനു സാധിക്കുമെന്ന് ഇതിൽ നിന്നു വ്യക്തമാണ്.

 

English Summary: Iranian Drone Makes Close Pass Over US Navy’s Nimitz Aircraft Carrier in Persian Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT