ADVERTISEMENT

ചൈനയ്ക്കും പാക്കിസ്ഥാനും മുന്നറിയിപ്പ് നൽകുന്ന ക്രൂസ് മിസൈൽ പരീക്ഷണമാണ് ബുധനാഴ്ച നടന്നത്. ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യം വയ്ക്കാന്‍ കഴിയുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണ വിജയം ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ നേട്ടമാണ്.

 

പരിധി കൂട്ടിയ ബ്രഹ്മോസ് മിസൈലിന്റെ രണ്ടാമത്തെ പരീക്ഷണമാണിത്. ലാൻഡ് അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് ബുധനാഴ്ച രാവിലെ 10.30 നാണ് പരീക്ഷണം നടന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ചൈനയുമായുള്ള സൈനിക സംഘർഷത്തിനിടെ, 290 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസ് ലഡാക്കിലും അരുണാചൽ പ്രദേശിലും വിന്യസിച്ച സമയത്താണ് പുതിയ പതിപ്പും പരീക്ഷിക്കുന്നത്.

 

ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ പിജെ-10 പ്രൊജക്ടിന് കീഴിലാണ് പരീക്ഷണം നടന്നത്. ഡിആർഡിഒ തന്നെ വികസിപ്പിച്ചെടുത്ത ബൂസ്റ്റര്‍ ഉപയോഗിച്ചാണ് മിസൈല്‍ വിക്ഷേപിച്ചത്. ബൂസ്റ്ററിന് പുറമെ മിസൈലിന്റെ എയര്‍ഫ്രെയിമും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഇതോടൊപ്പം തന്നെ 500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈലും പരീക്ഷിക്കാനിരിക്കുകയാണ്.

 

കഴിഞ്ഞ വർഷം സുഖോയ് -30 എം‌കെ‌ഐ യുദ്ധവിമാനങ്ങളിൽ നിന്നുള്ള ബ്രഹ്മോസ് പതിപ്പിന്റെ പരീക്ഷണവും നടന്നിരുന്നു. സുഖോയിൽ നിന്നുള്ള എയർ-ടു-ഗ്രൗണ്ട് ബ്രഹ്മോസ് മിസൈലുകൾ തീവ്രവാദ ക്യാംപുകളിൽ ആക്രമണം നടത്താനും, ഭൂഗർഭ ന്യൂക്ലിയർ ബങ്കറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, വിമാനവാഹിനിക്കപ്പലുകൾ പോലുള്ള സൈനിക ടാർഗറ്റുകളും തകർക്കാൻ ഉപയോഗിക്കാം. ബ്രഹ്മോസ് മിസൈലുകളുപയോഗിച്ചുള്ള ആദ്യത്തെ സുഖോയ് -30 എം‌കെ‌ഐ സ്ക്വാഡ്രൺ ഈ വർഷം ജനുവരിയിൽ തഞ്ചാവൂരിൽ കമ്മീഷൻ ചെയ്തിരുന്നു.

 

English Summary: India successfully tests extended range BrahMos missile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com