ADVERTISEMENT

ഫ്രാൻസിലെ പാരീസിനു മുകളിൽക്കൂടി താഴ്ന്നു പറന്ന റഫാൽ പോർ വിമാനങ്ങൾ സൃഷ്ടിച്ച ശബ്ദാഘാതത്തിൽ (സോണിക് ബൂം) നഗരം നടുങ്ങി. കെട്ടിടങ്ങൾ കുലുങ്ങുകയും ജനാലച്ചില്ലുകൾ തകരുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി. റഫാൽ യുദ്ധവിമാനങ്ങൾ പലപ്പോഴും പരിശീലന പറക്കൽ നടത്താറുണ്ടെങ്കിലും ഇത്രയും ശബ്ദമുണ്ടാക്കി പാരീസിനു മുകളിലൂടെ പറക്കാറില്ല. 

 

സോണിക് ബൂം ശബ്ദത്തോടെ റഫാൽ പോര്‍വിമാനങ്ങൾ പറന്നതോടെ പൊലീസ് സ്റ്റേഷനുകളിലേക്ക് നിരവധി കോളുകളാണ് വന്നത്. ഇതോടെ വിശദീകരണവുമായി പൊലീസ് തന്നെ രംഗത്തെത്തി. പാരീസിലും സമീപ പ്രാന്തപ്രദേശങ്ങളിലും ഉടനീളം കേട്ട വലിയ ശബ്ദം ഒരു സ്ഫോടനത്താൽ സംഭവിച്ചതല്ല, മറിച്ച് പോർവിമാന ജെറ്റിൽ നിന്നുള്ള സോണിക് ബൂം ശബ്ദമാണെന്നാണ് ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചത്.

 

റഫാൽ പോർവിമാനത്തിന്റെ ഭീകര ശബ്ദം പാരീസ് നിവാസികളെ പരിഭ്രാന്തരാക്കി എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രഞ്ച് തലസ്ഥാനത്തെ വിചിത്ര സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വരെ നടന്നിരുന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വലിയ സ്‌ഫോടനം കേട്ടു. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ തത്സമയ സ്‌ട്രീമിനിടെയായിരുന്നു ഇതെന്നായിരുന്നു ഒരു ട്വീറ്റ്. റഫാലിന്റെ സോണിക് ബൂം കാരണം കുറച്ച് നേരത്തേക്ക് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ കളി നിർത്തേണ്ടിവരെ വന്നു.

 

∙ സോണിക് ബൂം

 

മണിക്കൂറിൽ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പർ സോണിക്. ഈ വേഗത്തിൽ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങൾ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തിൽ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം.

 

English Summary: Rafale jet flying at supersonic speed caused sonic boom in Paris; no explosion took place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com