ADVERTISEMENT

ഒക്ടോബർ 8 ന് നടക്കുന്ന വ്യോമസേന ദിന പരേഡിൽ അത്യാധുനിക റഫാൽ പോർവിമാനവും പങ്കെടുക്കുമെന്ന് ഇന്ത്യൻ വ്യോമസേന ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. ഇരട്ട എൻജിൻ ഓമ്‌നിറോൾ, എയർ സുപ്രീമസി, ഇന്റർഡിക്‌ഷൻ, ഏരിയൽ റീക്കോണസാൻസ്, ഇൻ ഡെപ്ത് സ്‌ട്രൈക്ക് തുടങ്ങി നിരവധി ഫീച്ചറുകളുള്ള 4.5 തലമുറയിലെ റഫാൽ പോർവിമാനം വിവിധ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തും. 

 

അതിർത്തിയിലെ ചൈനീസ് സംഘർഷത്തെ തുടർന്ന് ലഡാക്ക് കേന്ദ്രീകരിച്ചാണ് റഫാൽ വിന്യസിച്ചിരിക്കുന്നത്. വ്യോമസേനയ്ക്ക് നിലവിൽ അഞ്ച് റഫാൽ പോർവിമാനങ്ങളുണ്ട്. ഇവയെല്ലാം പൂർണമായും പ്രവർത്തനക്ഷമമാണ്. ഏത് ദൗത്യവും ഏറ്റെടുക്കാൻ തയാറാണ്. 2016 സെപ്റ്റംബറിൽ നടന്ന 59,000 കോടി രൂപയുടെ ഇടപാടിലൂടെയാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് 36 റഫാൽ ജെറ്റുകൾക്ക് വാങ്ങിയത്. ഇതിൽ 5 എണ്ണം മാത്രമാണ് ഇന്ത്യയിലെത്തിയത്.

 

അഞ്ച് റഫാലുകൾ സെപ്റ്റംബർ 29 ന് അംബാല വ്യോമതാവളത്തിൽ ഔദ്യോഗികമായി വിന്യസിച്ചിരുന്നു. ജൂലൈ 29 നാണ് റഫാലുകൾ സ്വന്തം താവളത്തിൽ വന്നിറങ്ങിയത്. വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിന്റെ ഭാഗമാണ് റഫാൽ ജെറ്റുകൾ. ഇത് ‘ഗോൾഡൻ ആരോസ്’ എന്നും അറിയപ്പെടുന്നു.

 

മുൻ‌നിര യുദ്ധവിമാനങ്ങൾ, ആക്രമണ ഹെലികോപ്റ്ററുകൾ, മൾട്ടി-മിഷൻ ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് ലഡാക്ക് മേഖലയിൽ രാവും പകലും എല്ലാ കാലാവസ്ഥാ യുദ്ധ ദൗത്യങ്ങളും നടത്താനുള്ള കഴിവ് വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്.

 

English Summary: In a first, Rafale fighter jet to feature in Air Force Day parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT