ADVERTISEMENT

പാക്കിസ്ഥാന്റെ ന്റർ സർവീസസ് ഇന്റലിജൻസ് (ഐ‌എസ്‌ഐ) ഏജൻസിക്ക് യുദ്ധവിമാന വിവരങ്ങൾ ചോർത്തി നൽകിയതിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഉദ്യോഗസ്ഥൻ അറസ്റ്റിലായി. എച്ച്എഎൽ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര പൊലീസ് ആണ് അറിയിച്ചത്.

 

ഇന്ത്യൻ യുദ്ധവിമാനങ്ങളെയും അവയുടെ നിർമാണ യൂണിറ്റിനെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഐ‌എസ്‌ഐക്ക് നൽകുകയായിരുന്നു 41 കാരൻ. ഐ‌എസ്‌ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) നാസിക് യൂണിറ്റിന് വിശ്വസനീയമായ രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

ഇന്ത്യൻ യുദ്ധവിമാനങ്ങളെക്കുറിച്ചും അവയുടെ സെൻസിറ്റീവ് വിശദാംശങ്ങളെക്കുറിച്ചും രഹസ്യ വിവരങ്ങൾ ഇയാൾ ചോർത്തി നൽകുകയായിരുന്നു. നാസിക്കിനടുത്തുള്ള ഓജാറിലെ എച്ച്‌എ‌എല്ലിന്റെ വിമാന നിർമാണ യൂണിറ്റ്, എയർബേസ്, നിർമാണ യൂണിറ്റിനുള്ളിലെ ചില നിരോധിത പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.

 

അഞ്ച് സിം കാർഡുകളുള്ള മൂന്ന് മൊബൈൽ ഹാൻഡ്‌സെറ്റുകളും രണ്ട് മെമ്മറി കാർഡുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഫോണുകളും സിം കാർഡുകളും ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. പത്ത് ദിവസത്തേക്ക് എടിഎസ് കസ്റ്റഡിയിൽ വിട്ടു.

 

മിഗ് -21 എഫ്എൽ വിമാനങ്ങളുടെയും കെ -13 മിസൈലുകളുടെയും ലൈസൻസ് നിർമാണത്തിനായി 1964 ൽ സ്ഥാപിതമായ എച്ച്‌എ‌എല്ലിന്റെ എയർക്രാഫ്റ്റ് ഡിവിഷൻ നാസിക്കിൽ നിന്ന് 24 കിലോമീറ്ററും മുംബൈയിൽ നിന്ന് 200 കിലോമീറ്ററും അകലെയുള്ള ഓജാറിലാണ് സ്ഥിതി ചെയ്യുന്നത്.

 

മിഗ് -21 എം, മിഗ് -21 ബിസ്, മിഗ് -27 എം, അത്യാധുനിക വിമാനങ്ങളായ സു -30 എംകെഐ യുദ്ധവിമാനം എന്നിവയും ഇവിടെ നിർമിച്ചിട്ടുണ്ട്. മിഗ് സീരീസ് വിമാനങ്ങളുടെ പൂര്‍ണമായ അറ്റകുറ്റപണികൾ, സു -30 എംകെഐ വിമാനത്തിന്റെ അറ്റകുറ്റപണികളും ഈ ഡിവിഷനിലാണ് നടക്കുന്നത്.

 

English Summary: HAL employee arrested for supplying fighter aircraft info to Pakistan's ISI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT